Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ സൂര്യൻ്റെ മണ്ഡലത്തെ തിരിച്ചറിയുക :

  • ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം

  • ഫോട്ടോസ്ഫിയറിന് പുറത്തായി ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഭാഗമാണിത്.

Aഫോട്ടോസ്ഫിയർ

Bകൊറോണ

Cക്രോമോസ്‌ഫിയർ

Dസൂര്യന്റെ കാമ്പ്

Answer:

C. ക്രോമോസ്‌ഫിയർ

Read Explanation:

സൂര്യൻ

സൂര്യൻ്റെ പ്രതലത്തിനു ചുറ്റുമായി കാണപ്പെടുന്ന മൂന്നു മണ്ഡലങ്ങളാണ് :

  1. കൊറോണ

  2. ക്രോമോസ്‌ഫിയർ

  3. ഫോട്ടോസ്‌ഫിയർ 

കൊറോണ

  • സൂര്യൻ്റെ ഏറ്റവും ബാഹ്യമായ ആവരണമാണ് കൊറോണ.

  • കൊറോണ ദൃശ്യമാകുന്നത് സൂര്യഗ്രഹണസമയത്ത് മാത്രമാണ്.

ഫോട്ടോസ്‌ഫിയർ

  • സൂര്യൻ്റെ ഏറ്റവും ആന്തരികമായ മണ്ഡലമാണ് ഫോട്ടോസ്‌ഫിയർ. 

  • സൂര്യൻ്റെ ഊർജ്ജോത്‌പത്തിസ്ഥാനമാണ് ഫോട്ടോസ്‌ഫിയർ. 

  • ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യൻ്റെ പ്രതലമാണ് ആന്തരിക മണ്ഡലമായ ഫോട്ടോസ്‌ഫിയർ.

  • ഫോട്ടോസ്ഫിയറിൻ്റെ തിളക്കക്കൂടുതൽ മൂലം സൂര്യന്റെ ബാക്കിയുള്ള പ്രതലങ്ങൾ ഭൂമിയിൽ നിന്നും ദൃശ്യമല്ല.

ക്രോമോസ്‌ഫിയർ

  • ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലമാണ് ക്രോമോസ്‌ഫിയർ.

  • ഫോട്ടോസ്ഫിയറിന് പുറത്തായി ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഭാഗമാണിത്.

  •  ക്രോമോസ്‌ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകളാണ് പ്ലേയ്‌ജസ് (Plages).




Related Questions:

ഗ്രഹങ്ങളും അപരനാമങ്ങളും  

  1. പാതാള ദേവൻ - നെപ്ട്യൂൺ   
  2. സമുദ്ര ദേവൻ - യുറാനസ്   
  3. കാർഷിക ദേവൻ - ശുക്രൻ  
  4. ബൃഹസ്പതി - ചൊവ്വ 

ശരിയായ ജോഡി ഏതാണ് ?  

ഭൗമഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തത് ഏത് ?
ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ചൊവ്വയുടെ ഉപരിതലത്തിൽ 1976-ൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം ?
ഭൂമിയുടെ ശരാശരി ഭ്രമണവേഗത :