App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക :
(i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
(ii) ബോസ്റ്റൺ ടീ പാർട്ടി
(iii) പാരീസ് ഉടമ്പടി
(iv) ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്

A(i), (ii), (iv) & (iii)

B(iii), (ii), (iv) & (i)

C(ii), (iv), (i) & (iii)

D(iv), (iii), (ii) & (i)

Answer:

C. (ii), (iv), (i) & (iii)

Read Explanation:

ബോസ്റ്റൺ ടീപാർട്ടി

  • ഇംഗ്ലീഷ് ഗവൺമെൻ്റ്  തേയിലയുടെ മേൽ ഉയർന്ന നികുതി ചുമത്തിയതിനെതിരായി അമേരിക്കയിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു.
  • 1773 ഡിസംബർ 16 ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി
  • അതിലുണ്ടായിരുന്ന 342 പെട്ടി തേയില അവർ കടലിലേക്ക് വലിച്ചെറിഞ്ഞു.
  • ഇത് ബോസ്റ്റൻ ടീപാർട്ടി എന്നറിയപ്പെടുന്നു

ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്

  • മാത്യരാജ്യമായ ഇംഗ്ലണ്ടിന്റെ നയങ്ങൾക്കും നിയമങ്ങൾക്കുമെതിരെ പ്രതികരിക്കാനായി ജോർജിയ ഒഴികെയുള്ള കോളനികളുടെ പ്രതിനിധികൾ 1774 ൽ ഫിലാഡൽഫിയയിൽ സമ്മേളിച്ചു.
  • ഇത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയപ്പെടുന്നു.
  • തുടർന്ന് വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട് കോളനിജനത ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നൽകി.
  • എന്നാൽ രാജാവ് ജനങ്ങളെ അടിച്ചമർത്താനായി സൈന്യത്തെ അയച്ചു.
  • ഇത് ഇംഗ്ലണ്ടും കോളനികളും തമ്മിലുള്ള യുദ്ധത്തിന് വഴിതെളിച്ചു

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും,പാരീസ് ഉടമ്പടിയും : 

  • 1775 ൽ ഫിലാഡൽഫിയയിൽ ചേർന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് ജോർജ് വാഷിങ്‌ടണിനെ കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തു.
  • ഈ സമയം തോമസ് പെയിൻ തന്റെ 'കോമൺസെൻസ്' എന്ന ലഘു ലേഖയിലൂടെ ഇംഗ്ലണ്ടിൽ നിന്നു വേർപിരിയുക യാണ് അമേരിക്കക്കാരെ സംബന്ധിച്ച് വിവേക പൂർവമായ പ്രവൃത്തിയെന്ന് പ്രഖ്യാപിച്ചു.
  • 1776 ജൂലൈ 4 ന് അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് ലോകപ്രശസ്‌തമായ സ്വാതന്ത്യ്രപ്രഖ്യാപനം നടത്തി
  • തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ എന്നിവരാണ് സ്വാതന്ത്യ്രപ്രഖ്യാപനം തയാറാക്കിയത് 
  • സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിൽ ആരംഭിച്ച യുദ്ധം 1781 ൽ അവസാനിച്ചു.
  • 1783 ലെ പാരിസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട് പതിമൂന്ന് കോളനികളുടെ സ്വാതന്ത്യം അംഗീകരിച്ചു.
  • തുടർന്ന് ഫിലാഡൽഫിയയിൽ ചേർന്ന ഭരണഘടനാസമ്മേളനം ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി.
  • പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്‌ടൺ തിരഞ്ഞെടുക്കപ്പെട്ടു

Related Questions:

ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു 

2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി 

3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു 

4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു 

 

1793 ജൂലൈയിൽ ഫ്രാൻസിലെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടി ആരുടെ നേതൃത്വത്തിലാണ് പൊതു സുരക്ഷാ കമ്മിറ്റി രൂപീകരിച്ചത് ?
'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?

താഴെ പറയുന്നതിൽ ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ബോസ്റ്റൺ ടീ പാർട്ടി നടന്നത് - 1773 നവംബർ 16 

2) 1773 -ൽ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ തേയില നിയമത്തിനെതിരെ അമേരിക്കൻ കോളനികളിൽ ഉടനീളം നടന്നിരുന്ന പ്രതിഷേധങ്ങളാണ് ബോസ്റ്റൺ ടീ പാർട്ടിയിലേക്ക് നയിച്ചത്

3) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 342 ടീ ചെസ്റ്റുകൾ ഒരുപറ്റം കോളനിക്കാർ കപ്പലുകളിൽ കയറി കടലിലെറിഞ്ഞ് നശിപ്പിച്ചതിനെയാണ് ബോസ്റ്റൺ ടീ പാർട്ടി എന്ന് പറയുന്നത്