മാരാർ ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ? Aഅലിംഗ ബഹുവചനംBസലിംഗ ബഹുവചനംCബഹുവചനംDപൂജക ബഹുവചനംAnswer: D. പൂജക ബഹുവചനം Read Explanation: നാമം ഒന്നാണോ ഒന്നിലധികമാണോ എന്നു കാണിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപ മാറ്റങ്ങളാണ് വചനം. ഒന്നിനെ കുറിക്കുന്നത് ഏകവചനം. ഒന്നിലധികമുള്ളതിനെ കുറിക്കുന്നത് ബഹുവചനം. ഏകവചനരൂപങ്ങളോട് 'അർ ',മാർ',കൾ 'എന്നീ പ്രത്യയങ്ങൾ ചേർത്താൽ കിട്ടുന്നതാണ് ബഹുവചനം. ഉദാ :മനുഷ്യർ ,ദേവന്മാർ,കുതിരകൾ,ശത്രുക്കൾ. ബഹുവചനത്തെ സലിംഗം,അലിംഗം ,പൂജകം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. അർത്ഥം കൊണ്ട് ഏകവചനമാണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചനരൂപങ്ങളാണ് പൂജകബഹുവചനങ്ങൾ . പ്രത്യയം -'അർ ',ആർ','മാർ','കൾ '. ഉദാ :ഭീഷ്മർ,അവർകൾ,ഗുരുക്കൾ,തമ്പ്രാക്കന്മാർ ,തട്ടാർ,മാരാർ,തിരുവടികൾ,നിങ്ങൾ,താങ്കൾ,സ്വാമികൾ,ബ്രാഹ്മണർ,ശാസ്ത്രികൾ ,നങ്ങ്യാർ . Read more in App