App Logo

No.1 PSC Learning App

1M+ Downloads

പതാക നിയമം, 2002 അനുസരിച്ച് താഴെ നൽകിയ പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക:

  1. യന്ത്രത്തിൽ നെയ്ത പതാക ഉപയോഗിക്കാം
  2. പൊതുജനങ്ങൾക്ക് പൊതുസ്ഥലത്തും വീടുകളിലും ദേശീയ പതാക പകലും രാത്രിയും പറത്താവുന്നതാണ്
  3. കോട്ടൻ, പോളിസ്റ്റർ, ഖാദി, സിൽക്ക് ഖാദി, കമ്പിളി തുടങ്ങിയവകൊണ്ട് പതാക നിർമിക്കാം
  4. പതാക 15 അളവുകളിൽ നിർമിക്കാം

    A1, 4 ശരി

    B1, 2, 3 ശരി

    C2 മാത്രം ശരി

    D2, 4 ശരി

    Answer:

    B. 1, 2, 3 ശരി

    Read Explanation:

    • 2002ലെ പതാകനിയമത്തിലെ ചട്ടങ്ങള്‍ 2021 ഡിസംബര്‍ 30-ലെ ഉത്തരവിലൂടെ കേന്ദ്രസർക്കാർ ഭേദ​ഗതി ചെയ്തിരുന്നു.
    • ഇതു പ്രകാരം, കൈ ഉപയോഗിച്ച് നെയ്‌തെടുത്തതോ യന്ത്രനിര്‍മിതമോ ആയ പതാകകള്‍ ഉയർത്താം.
    • കൈത്തറി, കമ്പിളി, ഖാദി, പട്ട് എന്നിവ പോലെ തന്നെ പോളിസ്റ്റര്‍ തുണികളും പതാകകയ്ക്ക് ഉപയോഗിക്കാം.
    • നേരത്തെ, കൈകൊണ്ട് നൂല്‍ക്കുന്ന ഖാദിത്തുണി ഉപയോഗിച്ചുമാത്രമേ ദേശീയപതാക നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ.
    • യന്ത്രനിര്‍മിതമോ പോളിസ്റ്ററില്‍ നിര്‍മിച്ചതോ ആയ പതാകകള്‍ ഉപയോ​ഗിക്കാൻ പാടില്ലായിരുന്നു.
    • 2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം, പൊതുസ്ഥലത്തോ വീടുകളിലോ ദേശീയപതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാം.
    • നേരത്തെ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മാത്രമേ പതാക ഉയര്‍ത്തി പ്രദര്‍ശിക്കാനാവുമായിരുന്നുള്ളൂ.
    • 9 അളവുകളിൽ മാത്രമാണ് പതാക നിർമിക്കാൻ അനുമതിയുള്ളത്.

    Related Questions:

    താഴെ കൊടുത്തവയിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം ?
    ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
    " ഒരു പതാക നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം മാത്രമല്ല, എല്ലാ ജനങ്ങളുടെയും സ്വാതന്ത്ര്യമാണ്." - എന്ന് അഭിപ്രായപ്പെട്ടതാര് ?
    75-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും പതാക ഉയർത്തുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ?
    വിശ്വാസം, സമ്പല്‍സമൃദ്ധി എന്നിവയെ പ്രതിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറമേത്?