App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. രണ്ടാം ലോക യുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം ജപ്പാനാണ്
  2. ജർമനിയായിരുന്നു രണ്ടാം ലോക യുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം
  3. ജർമ്മൻ സായുധ സേന 1945 മെയ് 8-നാണ് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങിയത്

    Ai, iii എന്നിവ

    Bi മാത്രം

    Ciii മാത്രം

    Dഎല്ലാം

    Answer:

    A. i, iii എന്നിവ

    Read Explanation:

    ഇറ്റലിയുടെ കീഴടങ്ങൽ  

    • ഇറ്റലിയാണ് രണ്ടാം ലോക യുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം
    • 1945 ഏപ്രിലിൽ  മുസ്സോളിനി  ഭരിച്ചിരുന്ന ഉത്തര ഇറ്റലിയിലെ പ്രദേശങ്ങൾ സഖ്യ സൈന്യം  പിടിച്ചെടുത്തു.
    • കീഴടങ്ങിയ മുസോളിനിയെ  നാട്ടുകാർ വധിച്ചതോടെ  ഇറ്റലിയിൽ ഫാസിസത്തിനും   അന്ത്യം കുറിക്കപ്പെട്ടു.
    • 1945 മെയ് 2 ന് സോവിയറ്റ് സൈന്യം ജർമ്മൻ  തലസ്ഥാനമായ ബെർലിനിൽ പ്രവേശിച്ചു

    ജർമ്മനിയുടെ കീഴടങ്ങൽ  

    • 1945 മെയ് 2 ന് സോവിയറ്റ് സൈന്യം ജർമ്മൻ  തലസ്ഥാനമായ ബെർലിനിൽ പ്രവേശിച്ചു
    • 1945 മെയ് 7 ന്, സോവിയറ്റ് സൈന്യം നഗരം വളഞ്ഞപ്പോൾ നാസി ജർമ്മനിയുടെ നേതാവ് അഡോൾഫ് ഹിറ്റ്‌ലർ ബെർലിനിലെ തൻ്റെ ബങ്കറിൽ ആത്മഹത്യ ചെയ്തു.
    • ഇതോടെ , ജർമ്മൻ സായുധ സേന 1945 മെയ് 8-ന് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി.
    • ഇതോടെ യൂറോപ്പിലെ യുദ്ധം ഔപചാരികമായി അവസാനിച്ചു .
    • ഈ ദിവസം യൂറോപ്പിലെ വിജയ ദിനമായി (Victory in Europe)(VE)) ആഘോഷിക്കുന്നു.

    ജപ്പാന്റെ കീഴടങ്ങൽ  

    • ഈ സംഭവങ്ങൾക്ക്  ശേഷവും  ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന്  നാഗസാക്കിയിലും  അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.
    • രണ്ട് നഗരങ്ങളും  പൂർണ്ണമായി വെന്തിരിഞ്ഞു.
    • 1945 ഓഗസ്റ്റ് 14ന്  ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

    Related Questions:

    ഓപ്പറേഷൻ ബാർബറോസ നടന്ന വർഷം?
    October 24 is observed as :
    When did Germany signed a non aggression pact with the Soviet Union?

    ഫാഷിസ്റ്റ് ശക്തികളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും  രണ്ടാം ലോകയുദ്ധത്തിന് കാരണമായി  എങ്ങനെയൊക്കെ?

    1.ജര്‍മ്മനിയും ഇറ്റലിയും സ്വീകരിച്ച ആക്രമണ പദ്ധതികള്‍

    2.സൈനികസഖ്യങ്ങള്‍

    3.സര്‍വരാഷ്ട്രസഖ്യത്തിന്റെ വിജയം

    4.പ്രീണന നയം

    രണ്ടാം ലോക യുദ്ധാനന്തരം ഒരു സാമ്പത്തിക ശക്തിയായി അമേരിക്ക മാറാനിടയായ സാഹചര്യം എന്തെല്ലാമാണ്?

    1.യുദ്ധക്കെടുതി അനുഭവിക്കാത്ത രാജ്യം.

    2.യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്ന് വായ്പ നേടി.

    3.ആഗോളവിനിമയത്തിന്റെ അടിസ്ഥാനം അമേരിക്കൻ ഡോളറായി മാറി.