App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുക :

  1. എസ്.കെ. ധർ
  2. സർദാർ കെ.എം. പണിക്കർ
  3. പട്ടാഭി സീതാരാമയ്യ
  4. എച്ച്.എൻ.ഖുൻസ്റു

    A1 മാത്രം

    B3, 4 എന്നിവ

    Cഎല്ലാം

    D2, 4 എന്നിവ

    Answer:

    D. 2, 4 എന്നിവ

    Read Explanation:

    State Reorganization (സംസ്ഥാനങ്ങളുടെ പുനഃസംഘടന)

    • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി ഉയർന്നു വന്ന കോൺഗ്രസ് സമ്മേളനം - നാഗ്പൂർ സമ്മേളനം, 1920 (അദ്ധ്യക്ഷൻ - സി. വിജയരാഘവാചാര്യർ)

    • 1948 ജൂണിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ (Linguistic Provinces Commission) അദ്ധ്യക്ഷൻ - എസ്.കെ. ധർ

    • 1948 ഡിസംബറിൽ കോൺഗ്രസ്സ് നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ - ജെ.വി.പി.കമ്മിറ്റി

    • ജെ.വി.പി,കമ്മിറ്റിയിലെ അംഗങ്ങൾ - ജവഹർലാൽ നെഹ്റു, വല്ലഭ്ഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ

    • ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം - ആന്ധ്രാ (1953 ഒക്ടോബർ 1)

    • ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടി നിരാഹാരമനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി - പോറ്റി ശ്രീരാമലു (58 ദിവസം)

    • ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം - ഗുജറാത്ത് (1960)

    • ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം - ഗോവ (1987)

    • ഇന്ത്യയിലെ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനം - ജാർഖണ്ഡ് (2000 നവംബർ 15)

    • ഇന്ത്യയിൽ അവസാനമായി നിലവിൽ വന്ന സംസ്ഥാനം - തെലങ്കാന (2014 ജൂൺ 2)

    • തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി - ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റി

    • 2019-ൽ ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നിവയെ സംയോജിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്.

    ഫസൽ അലി കമ്മീഷൻ

    Screenshot 2025-04-30 181545.png

    • സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അദ്ധ്യക്ഷൻ - ഫസൽ അലി

    (അംഗങ്ങൾ - സർദാർ കെ.എം. പണിക്കർ (കാവാലം മാധവ പണിക്കർ), എച്ച്.എൻ.ഖുൻസ്റു)

    • സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ (State Re-organisation Commission) നിലവിൽ വന്നത് - 1953

    • സംസ്ഥാന പുനഃസംഘടനാ നിയമം (State Re-organisation Act) നിലവിൽ വന്ന വർഷം - 1956

    • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം - 1956

    • 1956 നവംബർ ഒന്നാം തീയതി 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു.


    Related Questions:

    ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?
    റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നത്
    വി.പി. മേനോൻ ഒഡീഷയുടെ ഗവർണറായ വർഷം :
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉപപ്രധാനമന്ത്രി :