App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

Aവേമ്പനാട്ട്

Bശാസ്‌താംകോട്ട

Cവെള്ളായണി

Dപരവൂർ

Answer:

B. ശാസ്‌താംകോട്ട

Read Explanation:

  • കൊല്ലം ജില്ലയിലാണ് ശാസ്താംകോട്ടക്കായൽ സ്ഥിതി ചെയ്യുന്നത് 
  • 34 കായലുകളാണ് കേരളത്തിലുള്ളത്. ഇവയിൽ 27 എണ്ണവും കടലിനോട് ചേർന്നോ കടലിന് സമാന്തരമായോ കേരളത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു.
  • കടലുമായി ചേർന്നുകിടക്കുന്നവയും മഴക്കാലത്തു മാത്രം കടലിനോട് ചേരുന്നവയും ഇക്കൂട്ടത്തിലുണ്ട്.
  • ഏഴ് ഉൾനാടൻ ജലാശയങ്ങളെയും കായലുകളായി കണക്കാക്കുന്നു.
  • ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായൽ കേരളത്തിലെ ഏറ്റവും വലിയ കായലാണ്. ഈ കായലിലാണ് പാതിരാമണൽ ദ്വീപ്. 
  • അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നീ കായലുകൾ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Questions:

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ് ?
എത്ര ജില്ലകളിലായി വേമ്പനാട്ടു കായൽ വ്യാപിച്ചിരിക്കുന്നു ?
ആക്കുളം കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
പെരുമൺ തീവണ്ടി അപകടം നടന്ന കായൽ ഏതാണ് ?
ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?