App Logo

No.1 PSC Learning App

1M+ Downloads
ഭാഷ സമാർജന ഉപകരണം (LAD) എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവ് :

Aവൈഗോട്സ്കി

Bമെഹ്ലർ

Cനോംചോംസ്കി

Dബ്ലും ഫീൽഡ്

Answer:

C. നോംചോംസ്കി

Read Explanation:

ഭാഷാ വികസനം - നോം ചോംസ്കി (Noam Chomsky)

  • ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - നോം ചോംസ്കി  
  • ഭാഷയുടെ പ്രാഗ് രൂപം മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ് കുട്ടിയെ പ്രാപ്തനാക്കേണ്ടത് എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
  • മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് അഭിപ്രായപ്പെട്ടത് - നോം ചോംസ്കി 
  • ചേഷ്ടാവാദത്തെ വിമർശിക്കുകയും മൃഗങ്ങളുടെ ചേഷ്ടാ വ്യതിയാനങ്ങളുമായി ഭാഷാ പഠനത്ത തുലനം ചെയ്യുന്നത് ശരിയല്ലെന്നും, അതിനെക്കാൾ ഉൽകൃഷ്ടമായ ഒന്നാണ് മനുഷ്യന്റെ ഭാഷാ പഠനമെന്നും നോം ചോംസ്കി സമർഥിക്കുന്നു.
  • രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് അദ്ദേഹത്തിന്റെ ആശയമാണ്.
  • വാക്കുകളോ, വാക്യങ്ങളോ അല്ല നിർമിക്കപ്പെടുന്ന ആശയങ്ങളാണ് മനസിൽ തങ്ങേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
  • വൈകാരിക സമഗ്ര ചിത്രം (Emotional gestalt) മനസിൽ നിർമിച്ചെടുക്കാനാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത് എന്നു പറഞ്ഞു.
  • ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ ഭാഷ സ്വായത്തമാക്കുന്നതിനുള്ള ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.

Related Questions:

താഴെപ്പറയുന്നവയിൽ പഠന സന്നദ്ധതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?

Who put forward the 'Need Hierarchy theory' and the level of aspiration of human being?

  1. Watson
  2. Maslow
  3. Skinner
  4. Carl Royers
    മൂല്യനിർണയത്തിന് ഏറ്റവും അനുയോജ്യമായ രീതി ?
    മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    S ആകൃതിയിലുള്ള പഠന മേഖല ഉണ്ടാകുന്ന പഠന വക്രം ഏത് ?