ഈ രാമണീയകസങ്കേതരംഗമാ-മാരാമം തന്നിലെപ്പൂക്കളെല്ലാം ഏകവർണ്ണം പൂണ്ടു പണ്ടുല്ലസിച്ചിത-സ്കോകമാ, മാമോദമോടുകൂടി. മല്ലിക, പിച്ചകമിത്യാദ്യഭിമാന-മില്ലായിരുന്നിതതിനൊന്നിനും. കാലത്തു കാറ്റൊരു പുഷ്പത്തെ വീഴ്ത്തുമ്പോൾ മാലുറ്റ മറ്റുള്ള പൂക്കളെല്ലാം ചാഞ്ഞ ശിരസ്സോടെനിന്നു തൂകാറുണ്ടു മഞ്ഞിൻകണങ്ങളിൽ ബാഷ്പബിന്ദു. മാമരച്ഛായയിൽ ജീവിതം പോക്കിയ തൂമലരൊക്കെയും വാസനയാൽ നാലുവശത്തുമെഴുന്ന മരുനിലം പോലും സുരഭിലമാക്കിവന്നു. ഭീമമമധ്യാഹ്നദിനകരരശ്മിയാ- ക്കോമളപ്പൂക്കളെ വാട്ടിയില്ല. അപ്പരിപാവനമായ സമയമാ- ണിപ്പൂവനത്തിൻ സുവർണ്ണകാലം. വർണ്യകുസുമങ്ങളൊക്കെപ്പല പല വർണ്ണങ്ങളായിച്ചമഞ്ഞു പിന്നെ. തന്നുടെ ജാതിയെ ചൊല്ലിയവയെല്ലാ മിന്നിളം കാറ്റത്തു തുള്ളിടുന്നു.
Aഅഭിമാനത്തോടെ ശിരസ്സുകുനിച്ചു
Bമറ്റുള്ളവർക്ക് സുഗന്ധം പരത്തി
Cശിരസ്സുകുനിച്ച് കണ്ണീരൊഴുക്കി
Dസന്തോഷത്തോടെ ഉല്ലസിച്ചു
