Challenger App

No.1 PSC Learning App

1M+ Downloads
പുംബീജങ്ങൾ ഗർഭാശയത്തിൽ എത്തുന്നത് തടയുന്ന ഗർഭനിരോധന മാർഗം ഏത്?

Aഗർഭനിരോധന ഉറകൾ

Bവാസക്ടമി

Cഡയഫ്രം

Dഗർഭാശയാന്തര ഉപകരണങ്ങൾ

Answer:

C. ഡയഫ്രം

Read Explanation:

  • ഹോർമോൺ ഗുളികകൾ (Oral Contraceptive Pills) - അണ്ഡോത്സർജനം തടസ്സപ്പെടുത്തുന്നു.

  • ഗർഭനിരോധന ഉറകൾ (Condoms) - പുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത് തടയുന്നു.

  • ഡയഫ്രം (Diaphragm) - പുംബീജങ്ങൾ ഗർഭാശയത്തിൽ എത്തുന്നത് തടയുന്നു.

  • വാസക്ടമി (Vasectomy) - ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്നു.

  • പുംബീജ നാശിനികൾ (Spermicides) - ഗർഭാശയത്തിൽ സെർവിക്‌സിനു സമീപം പുംബീജങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

  • ഗർഭാശയാന്തര ഉപകരണങ്ങൾ (Intra Uterine Devices) - ഇംപ്ലാന്റേഷൻ തടയുന്നു.

  • ട്യൂബക്ടമി (Tubectomy) - അണ്ഡവാഹിയെ മുറിച്ചോ കെട്ടിവച്ചോ അണ്ഡത്തിൻറെ സഞ്ചാരപാത അടയ്ക്കുന്നു.


Related Questions:

ഗർഭസ്ഥശിശുവിനെ വലയം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദ്രാവകം നിറഞ്ഞ സഞ്ചി ?
ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
ലൈംഗിക രോഗാണുബാധക് കാരണമാവുന്ന രോഗക്കാരിയേത്
ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?