Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏത് ?

Aഓരോ വാക്യവും ശ്രദ്ധാപൂർവ്വം വായിച്ച് തെറ്റ് തിരുത്തണം.

Bകാലാവധി കഴിഞ്ഞാൽ ഉത്തര കടലാസ് വീണ്ടും പുന: പരിശോധിക്കയില്ല.

Cഅപേക്ഷകൾ അവരവരുടെ സ്വന്തം കൈപ്പടയിൽ എഴുതി അയയ്ക്കണം.

Dഅറിഞ്ഞുകൊണ്ട് തെറ്റു ചെയ്തിട്ട് പശ്ചാത്തപിക്കുന്നതിൽ കാര്യമില്ല.

Answer:

D. അറിഞ്ഞുകൊണ്ട് തെറ്റു ചെയ്തിട്ട് പശ്ചാത്തപിക്കുന്നതിൽ കാര്യമില്ല.

Read Explanation:

D) അറിഞ്ഞുകൊണ്ട് തെറ്റു ചെയ്തിട്ട് പശ്ചാത്തപിക്കുന്നതിൽ കാര്യമില്ല.(ശരി)
  

A) ഓരോ വാക്യവും ശ്രദ്ധാപൂർവ്വം വായിച്ച് തെറ്റ് തിരുത്തണം. (തെറ്റ്)

ഓരോ വാക്യവും ശ്രദ്ധാപൂർവം വായിച്ച് തെറ്റുകൾ തിരുത്തണം. (ശരി)

B) കാലാവധി കഴിഞ്ഞാൽ ഉത്തര കടലാസ് വീണ്ടും പുന: പരിശോധിക്കയില്ല. (തെറ്റ്)
  കാലാവധി കഴിഞ്ഞാൽ ഉത്തരക്കടലാസ് പുനഃപരിശോധിക്കുകയില്ല. (ശരി)

C) അപേക്ഷകൾ അവരവരുടെ സ്വന്തം കൈപ്പടയിൽ എഴുതി അയയ്ക്കണം.(തെറ്റ്)
  അപേക്ഷകൾ അവരവരുടെ കൈപ്പടയിൽ എഴുതി അയയ്ക്കണം. (ശരി)


Related Questions:

"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?
തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന അല്ലാത്തത് ഏത്?
താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?
ശരിയായ വാക്യമേത് ?