Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്
  2. എയ്റോപോണിക്സിൽ  പോളിത്തീൻ ഷീറ്റുപയോഗിച്ച് മണ്ണ് പൊതിയുന്നു.
  3. പോളി ഹൗസ് ഫാമിങ്ങിൽ ചെടികളെ പോഷക ലായനിയിൽ മുക്കുന്നു.
  4. പോളി ഹൗസ് ഫാമിങ്ങിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനഷ്ടം കുറക്കാൻ സഹായിക്കുന്നു.

Ai , iv

Bii , iii

Ci , iii

Dii , iv

Answer:

A. i , iv

Read Explanation:

നവീന കൃഷി രീതികൾ

ഹൈഡ്രോപോണിക് കൃഷിരീതി

ഹൈഡ്രോപോണിക് കൃഷി എന്നാല്‍ മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന രീതി എന്നു ഒറ്റവാക്കില്‍ പറയാം. മണ്ണില്ലാതെ ജലത്തില്‍ സസ്യങ്ങളെ വളര്‍ത്തുന്ന രീതിയാണിത്.  ആവശ്യമായ പോഷകമൂലകങ്ങള്‍ ജലത്തില്‍ കലര്‍ത്തുന്ന രീതിയാണിത് . മാത്രമല്ല, ഇതാണ് ക്ലീന്‍ കൃഷി അഥവാ ഭാവിയുടെ പ്രതീക്ഷയായ കൃഷി സമ്പ്രദായം.

ഏറോ ഫോണിക്സ്

ഏറോഹൗസുകളില്‍ പല തട്ടുകളിലായി  തൂക്കിയിട്ടിരിക്കുന്ന മീഡിയങ്ങളില്‍ കൃഷി ചെയ്യുന്ന  രീതിയാണിത്.

പോളി ഹൗസ് കൃഷി

കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് അതിനുള്ളില്‍ കൃഷി ചെയ്യുന്ന രീതിയാണ് പോളിഹൗസ്. ഗ്രീന്‍ഹൗസ്, മഴമറ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. സൂര്യപ്രകാശം ഉള്ളില്‍ കടക്കാത്ത തരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂടില്‍ ഉറപ്പിച്ച് നിര്‍മ്മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസ് അഥവാ പോളി ഹൗസ്.

കൃത്യത കൃഷി ( പ്രെസിഷന്‍ ഫാമിംഗ് )

സസ്യ വളര്‍ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള്‍ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ സസ്യങ്ങള്‍ക്ക് നല്‍കുന്ന കൃഷി സമ്പ്രദായമാണ്‌ കൃത്യത കൃഷി. 


Related Questions:

പൊതു ഉപയോഗ വിഭവങ്ങളുടെ ഉദാഹരണങ്ങളിൽ പെടാത്തത് ഏത്
നർമ എന്നറിയപ്പെടുന്ന വിള ഏത് വിഭാഗത്തിൽപെട്ടതാണ് :
ചുവടെ നൽകിയിരിക്കുന്നവയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പരുക്കൻ ധാന്യങ്ങളിൽ ഉൾപ്പെടാത്തത് :
ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?
ഇന്ത്യയിൽ പ്രധാനമായും എത്ര കാർഷിക കാലങ്ങൾ ഉണ്ട്?