Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ ടൺഡ്രാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാന്റ്, യൂറോപ്പിലെയും, ഏഷ്യയിലെയും ആർട്ടിക് സമുദ്രതീരങ്ങൾ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരിക്കുന്ന അതിശൈത്യമേഖലയാണ് ടൺഡ്രാമേഖല.
  2. ടൺഡ്രാമേഖലയിലെ ശൈത്യകാലതാപനില -25°C മുതൽ -40°C വരെയാണ്.
  3. ടൺഡ്രാമേഖലയിൽ മുഖ്യമായും മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും വർഷണം

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ടൺഡ്രാമേഖല

    • ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാന്റ്, യൂറോപ്പിലെയും, ഏഷ്യയിലെയും ആർട്ടിക് സമുദ്രതീരങ്ങൾ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരിക്കുന്ന അതിശൈത്യമേഖലയാണ് ടൺഡ്രാമേഖല.

    • ഇവിടെ ശൈത്യകാലതാപനില -25°C മുതൽ -40°C വരെയാണ്.

    • വേനൽകാലത്ത് ഇവിടെ 10°C വരെ ഉയരാറുണ്ട്.

    • ടൺഡ്രാമേഖലയിൽ മുഖ്യമായും മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും വർഷണം.

    • എക്സിമോ, ലാപ്പാസ് തുടങ്ങി ഈ മേഖലയിലെ തദ്ദേശീയർ അർധനാടോടി ജീവിതം നയിക്കുന്നു.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ടൈഗെ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ദൈർഘ്യം കുറഞ്ഞ വേനൽകാലവും, ദീർഘമായ ശൈത്യകാലവും ടൈഗെ കാലാവസ്ഥാമേഖലയിൽ അനുഭവപ്പെടുന്നു
    2. വേനൽകാലതാപനില 15°C മുതൽ 20°C വരെയാണ് ടൈഗെ മേഖലയിൽ അനുഭവപ്പെടുന്നത്
    3. ഇവിടെ ശൈത്യകാലത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും.

      ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭൂമധ്യരേഖാകാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ഭൂമധ്യരേഖയ്ക്ക് വടക്കും, തെക്കുമായി 10° വരെയുള്ള അക്ഷാംശത്തിൽ വ്യാപിച്ചിരിക്കുന്ന കാലാവസ്ഥാമേഖലയാണിത്.
      2. വർഷം മുഴുവൻ ഉയർന്ന താപനിലയും, വളരെ ഉയർന്ന തോതിലുള്ള മഴയുമാണ് ഈ മേഖലയുടെ സവിശേഷത.
      3. ഭൂമധ്യരേഖാകാലാവസ്ഥാമേഖലയിൽ നിത്യഹരിതവനങ്ങൾ ധാരാളമായി കാണപ്പെടുന്നു.
        അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

        ചുവടെ നല്കിയിരിക്കുന്നവയിൽ സാവന്നകാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. സാവന്നാമേഖലയിലെ കാടുകളും, പുൽമേടുകളും വന്യമൃഗങ്ങൾക്ക് അനുകൂലമായ ആവാസകേന്ദ്രമൊരുക്കുന്നു
        2. മാംസഭോജികളായ സിംഹം, കടുവ തുടങ്ങിയ മൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു.
        3. ജിറാഫ്, സീബ്ര തുടങ്ങിയ സസ്യഭോജികളായ മൃഗങ്ങൾ സാവന്നാമേഖലയിൽ ധാരാളമുണ്ട്.

          ചുവടെ കൊടുത്തിരിക്കുന്നവയിൽ ടൈഗെ കാലാവസ്ഥാമേഖലയുടെ സസ്യജാലങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

          1. സ്തൂപികാഗ്രനിത്യഹരിതവൃക്ഷങ്ങൾ ടൈഗെമേഖലയിൽ കൂടുതലായി വളരുന്നു.
          2. ടൈഗെമേഖലയിൽ നിന്നും ധ്രുവപ്രദേശത്തോട് അടുക്കുന്തോറും സസ്യങ്ങളുടെ ഉയരം കുറഞ്ഞ് വരുന്നു.
          3. പൈൻ, ഫിർ, സ്പ്രൂസ് എന്നിവയാണ് പ്രധാന സസ്യവർഗങ്ങൾ.