Challenger App

No.1 PSC Learning App

1M+ Downloads
മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?

Aഹിമാചൽ പ്രദേശ്

Bജമ്മുകാശ്മീർ

Cരാജസ്ഥാൻ

Dമഹാരാഷ്ട

Answer:

C. രാജസ്ഥാൻ

Read Explanation:

രാജസ്ഥാന്റെ തെക്കുഭാഗത്ത് ഗുജറാത്ത് അതിർത്തിയോടടുത്ത് സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രമാണ് മൗണ്ട് ആബു. സിരോഹി ജില്ലയിൽ അരാവലി മലനിരകളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആബു, രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷനാണിത്. ഇവിടത്തെ ജൈനക്ഷേത്രങ്ങൾ, നക്കി തടാകം തുടങ്ങിയവ പേരുകേട്ടതാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനം മൗണ്ട് അബുവായിരുന്നു. 1847-ലാണ് ബ്രിട്ടീഷുകാർ ഇവിടത്തെ രജപുത്രരാജാവിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്തത്.


Related Questions:

ഇന്ത്യയിലെ ഒരു പ്രധാന ഹിൽസ്റ്റേഷൻ ആയ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം ? 

  1. പത്കായിബും
  2. ജയന്തിയ കുന്നുകൾ 
  3. പശ്ചിമഘട്ടം
  4. പൂർവ്വഘട്ടം

    താഴെ പറയുന്നതിൽ ഏതൊക്കെയാണ് ഹിമാചൽ പ്രദേശിലെ പ്രമുഖ ഹിൽ സ്റ്റേഷനുകൾ ? 

    1. കൗസാനി
    2. കാംഗ്ര
    3. ചമ്പ
    4. കിനാവൂർ 
      ഖാസി , ഗാരോ കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
      സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?