Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി കൃഷിയുടെ ആചാര്യൻ ?

Aകല്ലേൻ പൊക്കുടൻ

Bഈ എഫ്‌ ഷുമാർക്കർ

Cമസനോബു ഫുക്കുവോക

Dറേച്ചൽ കാഴ്സൺ

Answer:

C. മസനോബു ഫുക്കുവോക

Read Explanation:

മസനോബു ഫുക്കുവോ

  • ജപ്പാൻ സ്വദേശിയാണ് മസനോബു_ഫുക്കുവോക (Fukuoka Masanobu).  
  • ജപ്പാനിലെ ഇയോയിൽ ജനനം - 1913 ഫെബ്രുവരി 2 ന്. 
  • ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്താക്കളിൽ പ്രമുഖൻ.
  • രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കക്കാർ ആധുനികരീതിയിലുളള കൃഷി ജപ്പാനിൽ കൊണ്ടുവന്നു.
  • ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ തൻറെ നിരീക്ഷണങ്ങളെപ്പറ്റി എഴുതിയ പുസ്‌തകം ആയ ‘ഒറ്റ വൈയ്ക്കോൽ വിപ്ലവം’ (‘The One-Straw Revolution’) 1975-ൽ  പ്രസിദ്ധീകരിച്ചു .
  • “കൃഷിയുടെ ആത്യന്തിക ലക്‌ഷ്യം വിളകളുടെ ഉല്പാദനമല്ല; മനുഷ്യരുടെ ക്ഷേമാവസ്ഥയാണെന്ന് മറക്കാതിരിക്കുക!  – മസനൊബു ഫുകുവൊക (ഒറ്റ വൈക്കോൽ വിപ്ലവം)
  • ഇന്ത്യയുടെ ‘വിദേശികോത്തം പുരസ്കാരം’, ‘മാഗ്സസെ അവാർഡ് ‘തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
  • 2008 ഓഗസ്റ്റ് 16-ന്, 95-ാം വയസിൽ മസനൊബു ഫുകുവൊക അന്തരിച്ചു.

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പരുക്കൻ ധാന്യങ്ങളിൽ ഉൾപ്പെടാത്തത് :
ഇന്ത്യയിൽ പ്രധാനമായും എത്ര കാർഷിക കാലങ്ങൾ ഉണ്ട്?
ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്
  2. എയ്റോപോണിക്സിൽ  പോളിത്തീൻ ഷീറ്റുപയോഗിച്ച് മണ്ണ് പൊതിയുന്നു.
  3. പോളി ഹൗസ് ഫാമിങ്ങിൽ ചെടികളെ പോഷക ലായനിയിൽ മുക്കുന്നു.
  4. പോളി ഹൗസ് ഫാമിങ്ങിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനഷ്ടം കുറക്കാൻ സഹായിക്കുന്നു.

നെൽ കൃഷിയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. നെല്ല് ഒരു ആർദ്ര ഉഷ്ണമേഖല വിളയായാണ് പരിഗണിക്കപ്പെടുന്നത് എങ്കിലും വ്യത്യസ്ത കാർഷിക കാലാവസ്ഥ മേഖലകളിൽ വളരുന്ന നെല്ലിനങ്ങളുണ്ട്
  2. ആന്ധ്രാപ്രദേശിലെ കർഷകർ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത നെല്ലിനങ്ങളാണ് ഓസ്, അമൻ, ബോറോ എന്നിവ
  3. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ വർഷകാലത്ത് നെല്ല് ഒരു റാബി വിളയായാണ് കൃഷി ചെയ്യുന്നത്
  4. രാജ്യത്തെ ആകെ കൃഷിഭൂമിയുടെ നാലിലൊന്ന് ഭാഗത്തും നെൽകൃഷിയാണ് ചെയ്യുന്നത്