Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലനാട്ടു തമിഴിൽ സംസ്കൃതം ചെലുത്തിയ സ്വാധീനമാണ് ഇന്നത്തെ മലയാള ഭാഷയുടെ ഉല്പത്തിക്ക് കാരണമെന്ന് ആദ്യമായി അവതരിപ്പിച്ചു സമർത്ഥിച്ച ഭാഷാപണ്ഡിതൻ ആര് ?

Aഎ. ആർ. രാജരാജവർമ്മ

Bസി. എൽ. ആന്റണി

Cഇളംകുളം കുഞ്ഞൻപിള്ള

Dജോർജ്ജ് മാത്തൻ

Answer:

C. ഇളംകുളം കുഞ്ഞൻപിള്ള

Read Explanation:

  • കേരളത്തിൽ പണ്ട് നിലവിലിരുന്ന തമിഴിന്റെ പ്രാദേശിക രൂപമായ 'മലനാട്ടു തമിഴിൽ' (കൊടുന്തമിഴ്) സംസ്കൃതം ശക്തമായ സ്വാധീനം ചെലുത്തിയതുവഴിയാണ് ഇന്നത്തെ മലയാള ഭാഷ ഉണ്ടായത് എന്ന് സമർത്ഥിച്ച പ്രമുഖ ഭാഷാപണ്ഡിതനാണ് ഇളംകുളം കുഞ്ഞൻപിള്ള.

  • അദ്ദേഹത്തിന്റെ വാദപ്രകാരം, മലനാട്ടു തമിഴിലേക്ക് സംസ്കൃത പദങ്ങളും വ്യാകരണ സ്വാധീനവും കടന്നുവരികയും അത് പിന്നീട് 'മണിപ്രവാളം' എന്ന സാഹിത്യശാഖയായി വളരുകയും, കാലക്രമേണ തമിഴിൽ നിന്ന് പൂർണ്ണമായി വേർപെട്ട് 'മലയാളം' എന്ന സ്വതന്ത്ര ഭാഷയായി പരിണമിക്കുകയും ചെയ്തു.

പ്രധാന കൃതികൾ

  • സാഹിത്യമാലിക

  • കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ

  • സംസ്കാരത്തിന്റെ നാഴികകല്ലുകൾ

  • ജന്മി സമ്പ്രദായം കേരളത്തിൽ

  • ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽ

  • കേരളം അഞ്ചും ആറും നൂറ്റാണ്ടിൽ

  • ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടിൽ

  • സ്റ്റഡീസ് ഇൻ കേരള ഹിസ്റ്ററി


Related Questions:

"ഇങ്ക്വിലാബിന്റെ മക്കൾ' എന്ന നാടകം രചിച്ചത് ആര്?
തെറ്റായ ജോഡിയേത് ?
ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.

i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.

ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.

iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോയുടെ രചയിതാവ് ആര്?