App Logo

No.1 PSC Learning App

1M+ Downloads
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരാണ് ?

Aദാദാഭായ് നവറോജി

Bബദറുദിൻ തയ്യബ്ജി

Cഗോപാലകൃഷ്ണ ഗോഖലെ

Dനാനാജി ദേശ്മുഖ്

Answer:

A. ദാദാഭായ് നവറോജി

Read Explanation:

ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ

  • 1866-ൽ ലണ്ടനിൽ ദാദാഭായ് നവറോജിയാണ് ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്.
  • ലോർഡ് ലിവെഡൻ എന്ന ബ്രിട്ടീഷ്കാരനായ വ്യക്തിയായിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്
  • 1869-ൽ ബോംബെ, കൊൽക്കത്ത, മദ്രാസ് തുടങ്ങിയ വിവിധ ഇന്ത്യൻ നഗരങ്ങളിൽ അതിന്റെ ശാഖകൾ സ്ഥാപിച്ചു. 
  • ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഇന്ത്യയുടെ വികസനം ഗൗരവമായി ഏറ്റെടുക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ ഉദ്ബോധിപ്പിക്കാനും ആണ് ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായത്

  • ഇന്ത്യൻ ക്ഷേമത്തിനായി ജനകീയ പിന്തുണ സൃഷ്ടിക്കാൻ രൂപം കൊണ്ട ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുൻഗാമി എന്നും അറിയപ്പെടുന്നു.

 


Related Questions:

അലിഗഡ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകൻ ?
വിധവകളുടെ ഉന്നമനത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡന്റ് :
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റ് ആയ ആദ്യ വിദേശി :
' സത്യശോധക് സമാജ് ' സ്ഥാപിച്ചത് ആരാണ് ?