App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

Aഅഡ്മിനിസ്ട്രേറ്റീവ് വിങ്

Bസാങ്കേതിക വിഭാഗം

Cജില്ലാ ആസൂത്രണ ഓഫീസുകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കേരള സംസ്ഥാന ആസൂത്രണ ബോർഡിന് 3 ഘടകങ്ങളാണുള്ളത്.

  • അഡ്മിനിസ്ട്രേറ്റീവ് വിങ് : എസ്റ്റാബ്ലിഷ്മെന്റ്, അക്കൗണ്ട്സ്, ഫെയർ കോപ്പി, കമ്പ്യൂട്ടർ, പ്രസിദ്ധീകരണം, പ്ലാൻ പബ്ലിസിറ്റി വിഭാഗങ്ങൾ എന്നിവ ചേർന്നതാണ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിലുളള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം.

  • സാങ്കേതിക വിഭാഗം : സംസ്ഥാന ആസൂത്രണ ബോർഡ് സാങ്കേതിക വിഭാഗങ്ങളിലൂടെയാണ് മുഖ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. വികസന വിഷയങ്ങളിൽ വിദഗ്ധനായ ഒരു ചീഫ് ആണ് സാങ്കേതിക വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത്.

  • ജില്ലാ ആസൂത്രണ ഓഫീസുകൾ : വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണ പ്രവർത്തനങ്ങളെ സഹായിക്കാൻ 1970കളുടെ അവസാനത്തിൽ ജില്ലാ ആസൂത്രണ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. .
  • ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ ഓഫീസുകൾ പ്രവർത്തിക്കുന്നു.
  • ഇവ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്

Related Questions:

2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?

ജാഗ്രതാ സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ബാധകമാകാത്തത് ഏത് ? 

i) സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പരാതി സ്വീകരിക്കുക

ii) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വനിതാ സംരക്ഷണ നിയമം രൂപീകരിക്കുക

iii) വയോജനങ്ങളെ സംരക്ഷിക്കുക

iv) സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുക

സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനം ?
K-SWIFT initiative of Government of Kerala is related to :
കേരളത്തിലെ ജനകീയാസൂത്രണ മാതൃക മറ്റ് ഇന്ത്യൻ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പദ്ധതിയാണ് ?