App Logo

No.1 PSC Learning App

1M+ Downloads
കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?

A2

B3

C4

D5

Answer:

D. 5

Read Explanation:

  • സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ.
  • എന്നാൽ state information commission Kerala വെബ്സൈറ്റിൽ കാണിക്കുന്നത് പ്രകാരം നിലവിൽ കേരളത്തിൽ ഒരു ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 5 ഇൻഫർമേഷൻ കമ്മീഷണർമാരും അടക്കം ആകെ 6 മെമ്പർമാരാണുള്ളത്.


സംസ്ഥാനവിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരിക്കുന്നത്.
  • കമ്മീഷന്റെ അധികാരപരിധി എല്ലാ സംസ്ഥാന പബ്ലിക്‌ അതോറിറ്റികളിലും വ്യാപിച്ചിരിക്കുന്നു.
  • വിവരാവകാശ നിയമപ്രകാരം സംസ്ഥാന തലത്തിലെ ഏറ്റവും ഉയര്‍ന്ന അപ്പില്‍ സ്ഥാപനമാണിത്‌.
  • കമ്മീഷനില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും (SCIC) കൂടാതെ ഗവര്‍ണര്‍ നിയമിക്കുന്ന 10 വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നു.
  • മുഖ്യമന്ത്രി അധ്യക്ഷൻ ആയിട്ടുള്ള ഒരു സെർച്ച് കമ്മിറ്റിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു വിവരാവകാശ കമ്മീഷണർമാരെയും നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകുന്നത്.

  • ഈ സെർച്ച് കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും കൂടി ഉണ്ടായിരിക്കും.
  • സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ രാജിക്കത്ത് കൈമാറുന്നത് ഗവർണർക്കാണ്
  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടത് 2005 ഡിസംബർ 19
  • കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ : പാലാട്ട് മോഹൻദാസ്.

Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്?
സംസ്ഥാന വിവരാവകാശ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ?
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

  1. മുഖ്യമന്ത്രി 
  2. സംസ്ഥാന അസംബ്ലി പ്രതിപക്ഷ നേതാവ് 
  3. മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി 
  4. ഗവർണർ