App Logo

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ഏതു രാജ്യത്താണ് ?

Aജർമനി

Bഇറ്റലി

Cബ്രിട്ടൻ

Dഅമേരിക്ക

Answer:

A. ജർമനി

Read Explanation:

ഗസ്റ്റാൾട്ട് സിദ്ധാന്തം / സമഗ്രതാവാദം (Gestaltism)

  • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമർ ആണ് ഇതിൻറെ പ്രധാന വക്താവ്.
  • ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ജർമനിയിലാണ്.
  • ഗസ്റ്റാൾട്ടിസത്തിൻറെ മറ്റു പ്രധാന വക്താക്കൾ :- കർട് കൊഫ്ക്, വുൾഫ്ഗാങ് കൊഹ്ളർ
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  • ഘടനാ വാദത്തിന് ഏറ്റവും വലിയ വിമർശകരായി ഇവർ മാറി.
  • സംവേദനങ്ങളെ സ്വാധീനിക്കുന്ന 4 ദൃശ്യ ഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി.
  • കൊഹ്ളർ, സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന്  മൂർത്തരൂപം നൽകി.
  • സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ  സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ്.

Related Questions:

പ്രബലനം എന്ന ആശയം പഠന തത്വങ്ങളോട് ചേർത്തുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?
ക്ലാസിക്കൽ കണ്ടീഷനിംഗ് എന്നാൽ?
ചുവടെ പറയുന്നവയിൽ പ്രബലന സിദ്ധാന്തത്തിന്റെ അടിത്തറയിൽ വികസിതമായത് ഏത് ?

Which of the following are not the theory of Thorndike

  1. Law of readiness
  2. Law of Exercise
  3. Law of Effect
  4. Law of conditioning
    Learning through observation and direct experience is part and parcel of: