App Logo

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?

A18

B7

C16

D6

Answer:

A. 18

Read Explanation:

ആധുനിക ആവർത്തന പട്ടിക (Modern Periodic Table):

  • ആധുനിക ആവർത്തന പട്ടിക മുന്നോട്ട് വെച്ചത് ഹെൻറി മോസ്ലി ആണ്. അതിനാൽ, അദ്ദേഹത്തെ ആധുനിക ആവർത്തന പട്ടികയുടെ പിതാവായി അറിയപ്പെടുന്നു.
  • ആധുനിക ആവർത്തന പട്ടികയിൽ, മൂലകങ്ങളെ അവയുടെ വർദ്ധിച്ചു വരുന്ന ആറ്റോമിക സംഖ്യകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.

ഗ്രൂപ്പുകൾ (Groups):

  • ലംബ നിരകളെ ഗ്രൂപ്പുകൾ എന്നു വിളിക്കുന്നു
  • മൂലകങ്ങളെ 18 ഗ്രൂപ്പുകളായി ക്രമീകരിച്ചു

പ്രധാനപ്പെട്ട ഗ്രൂപ്പുകളും, അവ അറിയപ്പെടുന്ന പേരുകളും:

  • ഗ്രൂപ്പ് 1 - ആൽക്കലി ലോഹങ്ങൾ
  • ഗ്രൂപ്പ് 2 - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
  • ഗ്രൂപ്പ് 15 - pnictogens
  • ഗ്രൂപ്പ് 16 - ചാൽക്കോജൻ
  • ഗ്രൂപ്പ് 17 - ഹാലൊജനുകൾ
  • ഗ്രൂപ്പ് 18 - നോബിൾ വാതകങ്ങൾ

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഉപലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ടെന്നെസിൻ എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ --- ?
കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?
മോസ്കോവിയത്തിന്റെ അറ്റോമിക നമ്പർ ---?
13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, --- എന്ന സംഖ്യ കൂടി കൂട്ടുന്നു.