Challenger App

No.1 PSC Learning App

1M+ Downloads
ഡിറ്റർജന്റ് ചേർക്കുമ്പോൾ ജലം-എണ്ണ തമ്മിലുള്ള പ്രതലബലത്തിൽ സംഭവിക്കുന്ന മാറ്റം എന്താണ്?

Aകൂടുന്നു

Bമാറ്റമില്ല

Cഗണ്യമായി കുറയുന്നു

Dഇവയൊന്നുമല്ല

Answer:

C. ഗണ്യമായി കുറയുന്നു

Read Explanation:

  • ജലം ഉപയോഗിച്ച് കഴുകുന്നത് ഗ്രീസിനെ നീക്കുകയില്ല.

  • ജലം ഗ്രീസ് അഴുക്കിനെ നനക്കുന്നില്ല എന്നതാണ് ഇതിന് കാരണം.

  • അവ തമ്മിലുള്ള സ്പർശനതലം വളരെ കുറവാണ്.

  • ഡിറ്റർജന്റ് ഉപയോഗിച്ചാൽ എളുപ്പം ഗ്രീസിനെ നീക്കം ചെയ്യാൻ സാധിക്കുന്നു.

  • ഡിറ്റർജന്റിന്റെ തൻമാത്രകൾ ഹെയർപിൻ ആകൃതിയിലുള്ളവയാണ്.

  • ഇതിന്റെ ഒരറ്റം വെള്ളത്തിന്റെ തന്മാത്രയിലേക്കും മറ്റേ അറ്റം ഗീസ്, എണ്ണ അല്ലെങ്കിൽ മെഴുകിന്റെ തന്മാത്രകളിലേക്കും ആകർഷിക്കപ്പെടുന്നു.

  • ഇപ്രകാരം ജലം - എണ്ണ സമ്പർക്ക മുഖങ്ങൾ രൂപം കൊള്ളുന്നു.

  • ഡിറ്റർജന്റ് ചേർക്കുമ്പോൾ, അവയുടെ തന്മാത്രകൾ ഒരു വശത്ത് വെള്ളത്തേയും, മറുവശത്ത് എണ്ണയേയും ആകർഷിക്കുകയും, പ്രതലബലം S (ജലം-എണ്ണ) ഗണ്യമായി കുറയുകയും ചെയ്യുന്നു.


Related Questions:

ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം;
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
പേപ്പർക്ലിപ്പ് ഒരു ജലപാത്രത്തിൽ ദ്രാവക ഉപരിതലത്തിൽ പൊങ്ങി നിൽക്കുന്ന കാരണമായ ശാസ്ത്രീയ സിദ്ധാന്തം ഏതാണ്?
പ്ലവനതത്വം ആവിഷ്കരിച്ചത് ആരാണ്?
ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?