App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം ഉള്ള സ്ഥലത്തിൽ പെടാത്തത് ഏത് ?

Aരാമക്കൽമേട്

Bകഞ്ചിക്കോട്

Cഇടുക്കി

Dഅട്ടപ്പാടി

Answer:

C. ഇടുക്കി

Read Explanation:

കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് കാറ്റാടിയന്ത്രം അഥവാ വിന്റ്മിൽ. വിന്റ് മില്ലിന്റെ പങ്കകൾ കറങ്ങുമ്പോൾ അതുമായി ബന്ധപ്പെടുത്തിയ ടർബൈൻ കറങ്ങുന്നു. ഈ ഊർജ്ജം ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. കേരളത്തിൽ രാമക്കൽമേട്, കഞ്ചിക്കോട്, അട്ടപ്പാടി എന്നിവിടങ്ങളിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്.


Related Questions:

ഡീസൽ, വൈദ്യുതി എന്നിവ പ്രചാരത്തിലാകുന്നതിന് മുമ്പ് തീവണ്ടി, കപ്പൽ തുടങ്ങിയവ ഓടിക്കാനും വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും-----ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്.
ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിലാണ് ഫോസിൽ ഇന്ധനങ്ങൾ ഉൾപ്പെടുന്നത് ?
ഇപ്പോഴുള്ള തീവണ്ടികളിൽ കൂടുതലും പ്രവർത്തിക്കുന്നത് ഏത് ഊർജത്തിന്റെ സഹായത്താലാണ് ?
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ----എന്ന് പറയുന്നത്.