ഇന്ധനം -ഉപയോഗം
ബസ്, ലോറി, മണ്ണുമാന്തിയന്ത്രം തുടങ്ങിയ വലിയ വാഹനങ്ങളിൽ പൊതുവെ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ കാർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങളിൽ പെട്രോളും ഡീസലും ഗ്യാസും ഉപയോഗിക്കുന്നുണ്ട്. ഫാക്ടറികളിൽ കൽക്കരി, ഗ്യാസ്, നാഫ്ത തുടങ്ങിയവ ഉപയോഗിക്കുന്നു. വിമാനങ്ങളിൽ ജറ്റ്ഫ്യുവലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.