താഴെപ്പറയുന്ന മനഃശാസ്ത്രജ്ഞരിൽ ബുദ്ധി സൈദ്ധാന്തികൻ അല്ലാത്തത് ആര് :
Aസ്കിന്നർ
Bആൽഫ്രഡ് ബിനെ
Cസ്പിയർമാൻ
Dതേഴ്സ്റ്റൺ
Answer:
A. സ്കിന്നർ
Read Explanation:
ബുദ്ധി (Intelligence):
- Intelligence എന്ന പദത്തിന്റെ ഉപജ്ഞാതാവ് – സിസറോം (റോമൻ രാഷ്ട്രതന്ത്രജ്ഞൻ)
- ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം ആരംഭിച്ചത്, ഫ്രാൻസിസ് ഗാർട്ടൻ ആണ്.
- ഫാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് പാരമ്പര്യമാണ്.
ബുദ്ധിയുടെ പ്രതിഫലനം:
കേന്ദ്ര നാഡീ വ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത, ബുദ്ധിയുടെ പ്രതിഫലനമാണ്.
ബുദ്ധി എന്നത്:
- പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും
- ഗുണാത്മകമായി ചിന്തിക്കാനും
- അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും
ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് .
വ്യവഹാര വാദത്തിന്റെ പ്രധാന വക്താക്കൾ:
- പാവ്ലോവ്
- സ്കിന്നർ
- ഹൾ
- ടോൾമാൻ
- തോൺഡൈക്ക്
- വാട്സൺ
വ്യവഹാരവാദ സിദ്ധാന്തങ്ങൾ:
- പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning)
- ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory)
- പ്രവർത്തനാനുബന്ധ സിദ്ധാന്തം (Theory of Operant Conditioning)
- പ്രബലന സിദ്ധാന്തം (Reinforcement Theory)
ബി.എഫ്.സ്കിന്നർ (Burrhus Frederic Skinner) (1904-1990):
- സ്കിന്നർ ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആയിരുന്നു.
- അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ, പ്രൊഫസർ ആയും പ്രവർത്തിച്ചിരുന്നു.
- പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ബി.എഫ് സ്കിന്നർ ആണ്.