Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോറിലെ ഓരോ അർധ ഭ്രമണത്തിനുശേഷവും സർക്യൂട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുന്നത് ?

Aആർമെച്ചർ

Bസ്പ്ലിറ്റ് റിങ്

Cബ്രഷ്

Dഇതൊന്നുമല്ല

Answer:

B. സ്പ്ലിറ്റ് റിങ്

Read Explanation:

  • വൈദ്യുത മോട്ടോർ - വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം
  • ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അത് ചലിക്കുകയും ചെയ്യുന്നു . ഇതാണ് വൈദ്യുത മോട്ടോറിന്റെ പ്രവർത്തനതത്വം
  • കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ എന്നിവ വൈദ്യുത മോട്ടോറുമായി ബന്ധപ്പെട്ടിരിക്കുന്നു
  • ആർമേച്ചർ - വൈദ്യുത മോട്ടോറിലെ പച്ചിരുമ്പ് കോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ
  • മോട്ടോറിന്റെ ഭ്രമണം തുടർച്ചയായി നില നിൽക്കണമെങ്കിൽ ആർമേച്ചറിലൂടെയുള്ള വൈദ്യുതപ്രവാഹ ദിശ തുടർച്ചയായി മാറിക്കൊണ്ടിരിക്കണം
  • സ്പ്ലിറ്റ് റിങ് - മോട്ടോറിലെ ഓരോ അർധ ഭ്രമണത്തിനുശേഷവും സർക്യൂട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുന്ന ഭാഗം . ഇതിനെ സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റർ എന്നും പറയുന്നു
  • മോട്ടോറിന്റെ പ്രവർത്തനതത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം - ചലിക്കും ചുരുൾ ലൌഡ്സ്പീക്കർ



Related Questions:

വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തോടനുബന്ധിച്ച് ഉണ്ടാക്കുന്ന ഫലം ഏത്?
മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കുന്ന ഘടകങ്ങളെ തിരഞ്ഞെടുക്കുക?

  1. യൂണിറ്റ് നീളത്തിലുള്ള ചുറ്റുകളുടെ എണ്ണം കൂടുമ്പോൾ കാന്തശക്തി കൂടുന്നു.
  2. പച്ചിരുമ്പ് കോറിന്‍റെ സാന്നിധ്യം സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കുന്നു.
  3. കറണ്ടിന്റെ പ്രവാഹം കുറയുമ്പോൾ കാന്തശക്തി വർധിക്കുന്നു.
  4. ഛേദതല പരപ്പളവ് കൂടിയ പച്ചിരുമ്പുകൂർ ഉപയോഗിക്കുമ്പോൾ കാന്തശക്തി കൂടുന്നു.
    വയലറ്റിന് കൂടുതൽ വിസരണം സംഭവിക്കാനുള്ള കാരണം എന്താണ്?
    വലതുകൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത് ആരാണ് ?