വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
Aകാലവർഷം
Bതുലാവർഷം
Cതെക്കുപടിഞ്ഞാറൻ മഴക്കാലം
Dമാംഗോ ഷവർ
Answer:
B. തുലാവർഷം
Read Explanation:
ഒക്ടോബർ, നവംബർ മാസങ്ങളിൽ മൺസൂൺ കാറ്റുകൾ നേർവിപരീതദിശയിൽ വടക്കുകിഴക്കു നിന്നും വീശുന്നു. ഈ കാറ്റുകൾ വടക്കുകിഴക്കൻ ) മൺസൂൺ കാറ്റുകൾ എന്നറിയപ്പെടുന്നു. ഈ കാറ്റുകളുടെ ഒരു ഭാഗം ബംഗാൾ ഉൾക്കടലിന് മുകളിലൂടെ കടന്നുപോകുന്നതിനാൽ ഈർപ്പ പൂരിതമാവുകയും ഇന്ത്യയുടെ തെക്കൻ സംസ്ഥാ നങ്ങളിൽ പലയിടങ്ങളിലും മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഈ മഴക്കാലം കേരളത്തിൽ തുലാവർഷം എന്നറിയപ്പെടുന്നു