ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?
ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ചു ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനം ഏതാണ് ?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉപയോഗം പരമാവധി കുറക്കേണ്ട മാർഗം '3R'-ഇൽ ഏതാണ്?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽപുനരുപയോഗം വർദ്ദിപ്പിക്കുന്ന മാർഗം '3R'-ഇൽ ഏതാണ് ?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ പുനഃ ചംക്രമണം ചെയ്ത് ഉപയോഗിക്കുന്ന മാർഗം'3R'-ഇൽ ഏതാണ് ?
ജലം തിളപ്പിച്ചു നീരാവിയാക്കുകായും അതിനെ തണുപ്പിച്ചു ശുദ്ധജലം സ്വീകരിക്കുകയും ചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ മാർഗം ?
ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?
ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
താഴെ തന്നിരിക്കുന്നവയിൽ ജലമലിനീകരണത്തിനു കാരണമാകുന്ന സന്ദർഭങ്ങൾഏതെല്ലാമാണ് ?
രാസ കീട നാശിനികളുടെ അമിതോപയോഗം
മലിന ജലം ഓടകളിലേക്കു ഒഴുക്കി വിടൽ
വ്യവസായ ശാലകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്കു ഒഴുക്കി വിടുന്നത്
വാഹനങ്ങളിലെ പുക
ഭൂഗർഭ ജലം ഭൂമിയിൽ എത്ര ശതമാനം ആണുള്ളത് ?
ഭൂമിയിൽ എത്ര ശതമാനമാണ് ശുദ്ധജലം ഉള്ളത് ?
ശുദ്ധജലത്തിന്റെ ഏകദേശം _____ %വും മഞ്ഞു പാളികളായിട്ടാണ് കാണപ്പെടുന്നത് ,ഇവ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല
ഭൂമിയിലെ ജലത്തിന്റെ _____%വും സമുദ്രമാണ്
വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണത്തിന് ഒരു പരിഹാരമായ ,
മറ്റു വാഹനങ്ങളെ പോലെ പുകയോ കരിയോ പുറത്തു വിടാത്ത ഒരു വാഹനം ഏതാണ് ?
എന്തിനാണ് പുക പരിശോധന നടത്തുന്നതു ?
വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
വായുവിൽ 21 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ദിപ്പിക്കുന്ന,തൈറോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തു ?
ശ്വസനത്തിലൂടെ ഉള്ളിൽ എത്തുമ്പോൾ തൊണ്ടക്കും കണ്ണുകൾക്കും ചൊറിച്ചിൽ,അലർജി ,ആസ്ത്മ ,ശ്വാസകോശ കാൻസർ എന്നിവക്ക് കാരണമാകുന്നപ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?
ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?
കുറഞ്ഞ അളവിൽ പോലും ശരീരത്തിലെത്തുമ്പോൾതലവേദന, ക്ഷീണം,കാഴ്ച മങ്ങൽ,ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്ന ,കൂടിയ അളവിൽ ശ്വസിക്കുന്നത് മരണത്തിനു കാരണമാകുന്നപ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?