താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് വൈദ്യുത പ്രവാഹത്തിൻ്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ?
(i) ഇലക്ട്രിക് ഹീറ്റർ
(ii) മൈക്രോവേവ് ഓവൻ
(iii) റഫ്രിജറേറ്റർ
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്
2. പ്രാഥമിക വർണ്ണങ്ങൾ ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ മഞ്ഞ, സിയാൻ, മജന്ത എന്നിവ നിർമ്മിക്കാം
3.ഏതെങ്കിലും ഒരു ദ്വീതീയ വർണ്ണത്തോട് അതിൽ പെടാത്ത ഒരു പ്രാഥമികവർണ്ണം ചേർത്താൽ ധവളവർണ്ണം ലഭിക്കും.
വീക്ഷണ സ്ഥിരതയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.
1. വേഗത്തിൽ ചുറ്റുന്ന തീ പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നു
2. വർണ്ണപമ്പരം വേഗത്തിൽ കറക്കുമ്പോൾ വെള്ള നിറത്തിൽ കാണപ്പെടുന്നു
3. മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ സ്പടിക ദണ്ട് പോലെ കാണപ്പെടുന്നത്
4. നിഴലുകളുടെ അഗ്രഭാഗം അവ്യക്തമായി കാണുന്നത്
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം?
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം.
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം.
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം ഭ്രമണ ചലനം ആണ്.
ജഡത്വത്തെപ്പറ്റിയുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
ഒരു വസ്തുവിന് നിശ്ചലാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.
ഒരു വസ്തുവിന് ചലനാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.
ഒരു വസ്തുവിന് ഒരേ ദിശയില്‍ ചലിക്കാന്‍ കഴിയുന്ന ഗുണവിശേഷമാണ് ജഡത്വം.
ജഡത്വം കിലോഗ്രാമില്‍ ആണ് അളക്കുന്നത്.
ന്യൂട്ടൻ്റെ ഒന്നാം ചലനനിയമവുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
1. വെള്ളത്തില്‍ നീന്താന്‍ സാധിക്കുന്നത്
2. വസ്തുക്കളുടെ ജഡത്വം
3. ബലത്തിനെ സംബന്ധിച്ചുള്ള നിർവചനം
4. ബലത്തിന്റെ പരിമാണം
ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.
2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.
3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല