ചേരുംപടി ചേർക്കുക :
| രാഹുൽ പണ്ഡിത | അനിഹിലേഷസ് ഓഫ് കാസ്റ്റ് |
| ബി.ആർ. അംബേദ്‌കർ | അവർ മൂൺ ഹാസ് ബ്ലഡ് ക്ലോട്സ് |
| അമർത്യസെൻ | ആർഗുമെൻറ്റീവ് ഇന്ത്യൻ |
| രാമചന്ദ്രഗുഹ | ഗാന്ധി ബിഫോർ ഇന്ത്യ |
താഴെ പറയുന്ന പ്രസ്താവനകളിൽ Tour de France മായി ബന്ധപ്പെട്ട ശരിയേത്?
(A) 1903 മുതൽ ആരംഭിച്ച ലോകത്തെ പ്രശസ്തമായ സൈക്കിൾ ഓട്ടമത്സരമാണ് ടൂർ ഡി ഫ്രാൻസ് (Tour de France)
(B) 2024-ൽ ടൂർ ഡി ഫ്രാൻസ് ആരംഭിക്കുന്നത് ഇറ്റലിയിൽനിന്നാണ്.
(C) ഫ്രഞ്ച് ജനതയെ ഒന്നിപ്പിക്കുക എന്നത് ഈ മത്സരത്തിൻ്റെ ലക്ഷ്യവും കൂടിയാണ്
താഴെ പറയുന്നതിൽ ഭാരതീയ ന്യായസംഹിതയുമായി (BNS) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(A) ഈ നിയമസംഹിതയ്ക്ക് ഇന്ത്യൻ പ്രസിഡണ്ടിൻ്റെ അംഗീകാരം ലഭിച്ചത് 2023 നവംബർ 25-ന് ആണ്.
(B) നിലവിലെ ഭാരതീയ ന്യായ | സംഹിതയിൽ (BNS) 385 വകുപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
(C) ഈ നിയമത്തിൻ്റെ ഒരു പ്രത്യേകതയാണ് ചില കുറ്റകൃത്യങ്ങൾക്ക് ഒരു നിശ്ചിത കാലയളവിലെ സാമൂഹ്യസേവനം ശിക്ഷയായി വിധിച്ചിട്ടുണ്ട്.
യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1948ൽ എഴുതപ്പെട്ട പ്രസിദ്ധമായ തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം സമൂഹത്തിലെ ഏത് ജനവിഭാഗത്തിന്റെ സാമൂഹ്യപ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
(A) ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുമ്പോൾ സമൂഹത്തിന്റെ ഭാഗത്തുനിന്ന് നേരിടുന്ന വെല്ലുവിളികൾ
(B) മിഷണറിമാർ സ്ഥാപിച്ച തൊഴിൽ കേന്ദ്രത്തിലേക്ക് ജോലിയെടുക്കാൻ വരുന്ന സ്ത്രീകൾ സമൂഹത്തിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾ.
(C) നിരാലംബകളുമായ അന്തർജനക്കാർ സ്ത്രീകൾ കൈതൊഴിലുകൾ എടുക്കാൻ പോകുമ്പോൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ
(D) ഹരിജനങ്ങളായ സ്ത്രീകൾ ജോലി എടുക്കുന്ന സ്ഥലത്ത് നേരിടുന്ന ജാതീയമായ
വിവേചനങ്ങൾ
ചേരുംപടി ചേർക്കുക
(A) | ശ്രീനാരായണ ഗുരു | 1. | വേദാന്തിക നിരൂപണം |
(B) | ചട്ടമ്പി സ്വാമി | 2. | ലങ്കാമർദ്ദനം |
(C) | ഗുണ്ടർട്ട് | 3. | ദൈവ ചിന്തനം |
(D) | പണ്ഡിറ്റ് കറുപ്പൻ | 4. | സ്മരണവിദ്യ |
താഴെ പറയുന്നവയിൽ 1891-ലെ സമ്മതപ്രായ നിയമ (Age of Consent Act 1891) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(A) 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) നിലവിൽ വരുന്നതിനെതിരെ ദേശീയവാദി ആയ ബാലഗംഗാധര തിലകൻ ശക്തമായി പ്രതിഷേധിച്ചു
(B) ഫൂൽമോണിദാസ് എന്ന ബംഗാളി പെൺകുട്ടി ഭർതൃപീഢനത്താൽ മരിച്ചത് ബ്രിട്ടീഷുകാരെ ഈ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ച ഒരു ഘടകമാണ്.
(C) ബഹറാൻജി മലബാറി എന്ന സാമൂഹിക പരിഷ്കർത്താവ് ഈ നിയമനിർമ്മാണം നടത്തുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.
(D) ഈ ആക്ട് പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായം 12ൽ നിന്നും 14 ആക്കി ഉയർത്തി
താഴെ പറയുന്ന കാവ്യശാസ്ത്രസിദ്ധാന്തങ്ങൾ അവ ആവിഷ്കരിച്ച സൈദ്ധാന്തികരുമായി ചേരുംപടി ചേർക്കുക.
ട്രാൻസ്‌പോർട്ടേഷൻ തിയറി | ഐ എ റിച്ചാർഡ് |
ഒബ്ജക്റ്റീവ് കോ റിലേറ്റീവ് തിയറി | ക്രോച്ചേ |
ഇന്റ്യൂഷൻ തിയറി | ലോഞ്ചിന്സ് |
സിനസ്തസിസ് തിയറി | ടി സ് ഏലിയറ്റ് |
താഴെക്കൊടുത്തിരിക്കുന്ന നാല് പ്രസ്താവനകളും പൂർണ്ണമായി ശരിയാകുന്നത് ഏത് ആനുകാലികത്തെ സംബന്ധിച്ചാണ്?
പൂർണ്ണമായും കവിതാമയമായി പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ആനുകാലിക പ്രസിദ്ധീകരണം
മലയാളത്തിലാദ്യമായി വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം
ആംഗലകവികളുടെ കാല്പനിക കവിതകൾ പള്ളത്തുരാമൻ വിവർത്തനം ചെയ്തു ചേർത്തിരുന്ന ആനുകാലികം
ഭാഷാവിലാസം എന്ന പേരിൽ ഒമ്പത് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം