ഗാർഹിക പീഡന നിയമത്തിലെ 12ആം വകുപ്പ് പ്രകാരം ആർക്കൊക്കെ അപേക്ഷ നല്‌കാം.
(i) പീഡിപ്പിക്കപ്പെട്ട വ്യക്തിയ്ക്ക് മാത്രം
(ii) ഏതൊരാൾക്കും
(iii) പീഡിപ്പിക്കപ്പെട്ട വ്യക്തിക്കും പ്രാട്ടക്ഷൻ ഓഫീസർക്കും മാത്രം
(iv) എല്ലാം ശരിയാണ്
താഴെ കൊടുത്തിരിക്കുന്നവരിൽ 2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ജേതാക്കൾ ആരെല്ലാം?
1. ഗുകേഷ് ഡി.
2. ഹർമൻപ്രീത് സിംഗ്
3. പ്രവീൺ കുമാർ
4. മനു ബാക്കർ
ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?
(i) 311
(ii) 319
(iii) 317
(iv) 338
2024-25 അധ്യയനവർഷം മുതൽ കേരള സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ ഗോത്ര കലാരൂപങ്ങൾ താഴെകൊടുത്തിട്ടുള്ളവയിൽ ഏതെല്ലാമാണ്?
1. പണിയ നൃത്തം
2. പളിയ നൃത്തം
3. ഇരുള നൃത്തം
4. മംഗലം കളി
5. മിഥുവ നൃത്തം
6. മലപുലയ ആട്ടം
2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?
1. ഭഗവത് ഗീത
2. നാട്യശാസ്ത്രം
3.രാമായണം
4.യജുർവേദം
ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ ഏത് വകുപ്പിലാണ് ഉപഭോക്തൃ അവകാശങ്ങൾ നിർവചിച്ചിരിക്കുന്നത്?
(i) S. 11
(ii) S. 2(9)
(iii) S. 8
(iv) S. 9
ശരിയായ ജോഡികൾ കണ്ടെത്തുക :
1.വൈശാഖ മഹോത്സവം - കൊട്ടിയൂർ ക്ഷേത്രം
2.വൃശ്ചികോത്സവം - തളി ക്ഷേത്രം, കോഴിക്കോട്
3. പുത്തിരി തിരുവപ്പന - ശ്രീ മുത്തപ്പൻ ക്ഷേത്രം, പറശ്ശിനിക്കടവ്
4.പൈങ്കുനി ഉത്സവം - കൽപാത്തി, പാലക്കാട്
വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കാത്ത വിവരങ്ങൾ പ്രസ്‌താവിക്കുക.
(i) സംസ്ഥാന നിയമസഭയ്ക്ക് നിഷേധിക്കാനാവാത്ത വിവരങ്ങൾ
(ii) കാബിനറ്റ് പേപ്പറുകൾ
(iii) വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംസ്ഥാന നിയമസഭയുടെ പ്രത്യേകാവകാശ ലംഘനത്തിനു കാരണം ആകും
(iv) മന്ത്രിമാരുടെ സമിതിയുടെ ചർച്ചകളുടെ രേഖകൾ
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണ നിയമത്തിന്റെ S.2 (d) രക്ഷിതാവ്.
(i) ജൻമം നല്കിയ രക്ഷിതാവും, ദത്ത് എടുക്കുന്നവരും
(ii) രണ്ടാനച്ഛനും രണ്ടാനമ്മയും
(iii) (i), (ii) മാത്രം
(iv) (ii) മാത്രം
പോക്‌സോ നിയമപ്രകാരം കൗമാരക്കാർക്കിടയിലെ ലൈംഗികതയെ അപ്പാടെ കുറ്റകരമാക്കുന്നത് ആശങ്കാജനകമാണെന്ന് പ്രതിപാദിക്കുന്ന ലോ കമ്മീഷൻ :
(i) 173 റിപ്പോർട്ട്
(ii) 283 റിപ്പോർട്ട്
(iii) 144 റിപ്പോർട്ട്
(iv) 212 റിപ്പോർട്ട്
പോക്സോ നിയമ പ്രകാരം കൂട്ടിയുടെ നിർവചനത്തിൽ; വിഭാവനം ചെയ്യപ്പെട്ട പ്രായം
ചേരുംപടി ചേർക്കുക :
| നിരീശ്വരൻ | വി.ജെ. ജയിംസ് |
| മീശ | എസ്. ഹരീഷ് |
| ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ | വി. ഷിനിലാൽ |
| സമ്പർക്കക്രാന്തി | എൻ.എസ്. മാധവൻ |
തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗമായ സെറിബ്രത്തേക്കുറിച്ചുള്ള പ്രസ്‌താവനകൾ താഴെ കൊടുത്തിരിക്കുന്നു. ശരിയായിട്ടുള്ളത് തിരഞ്ഞെടുത്തെഴുതുക.
I. സെറിബ്രം മനുഷ്യൻ്റെ തലച്ചോറിൻ്റെ ഏറ്റവും വലിയ ഭാഗമാണ്.
II. ഹൃദയമിടിപ്പ്, ശ്വസനം, രക്ത സമ്മർദ്ദം തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.
III. നമ്മുടെ ശരീരത്തിൻ്റെ സംതുലിതാവസ്ഥ കാക്കാൻ സഹായിക്കുന്നു.
IV. ചിന്തനം, ഓർമ്മ, ബുദ്ധിമുട്ടുകൾ പരിഹരിക്കൽ, ഭാഷ, തീരുമാനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രമാണ്.
ചേരുംപടി ചേർക്കുക :
| യൂണിയൻ ലിസ്റ്റ് (Union List): | ജയിലുകൾ (Prisons) |
| സംസ്ഥാന ലിസ്റ്റ് (State List): | സെൻസസ് (Census) |
| കൺകറന്റ് ലിസ്റ്റ് (Concurrent List): | വനം (Forest) |
| അവശിഷ്ടാധികാരം (Residuary Power): | സൈബർ നിയമങ്ങൾ (Cyber laws) |