Question:

വിവരാവകാശ നിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് ആർക്കെല്ലാം ?

(i) സംസ്ഥാന വിവരാവകാശ കമ്മീഷണർക്കോ അല്ലെങ്കിൽ ഏതെങ്കിലും ഒരംഗത്തിനോ

(ii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ വകുപ്പ് മേധാവിക്കോ

(iii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ  അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ

(iv) അതാത് വകുപ്പു മേധാവികൾക്കോ അല്ലെങ്കിൽ വകുപ്പ് മന്ത്രിക്കോ

A(i) , (ii), (iii), (iv)

B(iii) മാത്രം

C(ii) & (iii)

D(i) മാത്രം

Answer:

B. (iii) മാത്രം

Explanation:

  • ഇന്ത്യൻ പാർലമെൻറ് വിവരാവകാശ നിയമം പാസാക്കിയ വർഷം - 2005 ജൂൺ 15
  • വിവരാവകാശ നിയമം നിലവിൽ വന്ന വർഷം - 2005 ഒക്ടോബർ 12
  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ആണ്
  • വിവരം ലഭിക്കുന്നതിനായി പത്തു രൂപ കോർട്ട് ഫീ സ്റ്റാമ്പിൽ പതിച്ച അപേക്ഷയാണ് സമർപ്പിക്കേണ്ടത്
  • ഇൻഫർമേഷൻ ഓഫീസർക്ക് നൽകുന്ന അപേക്ഷക്കുള്ള മറുപടി 30 ദിവസത്തിനകം അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകുന്ന അപേക്ഷയ്ക്കുള്ള മറുപടി 35 ദിവസത്തിനകം ലഭ്യമാകും
  • ഒരു വ്യക്തിയുടെ ജീവനോ സ്വത്തിനെയോ ബാധിക്കുന്ന വിവരങ്ങൾ ആണെങ്കിൽ 48 മണിക്കൂറിനകം മറുപടി നൽകണം

Related Questions:

വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന  വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?

(i) മുഖ്യമന്ത്രി

(ii) നിയമസഭാ പ്രതിപക്ഷ നേതാവ്

(iii) നിയമസഭാ സ്പീക്കർ

(iv) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലുമൊരു ക്യാബിനറ്റ് മിനിസ്റ്റർ

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?

ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?