Question:

താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക

Aക്ഷേത്രപ്രവേശന വിളംബരം, വൈക്കം സത്യാഗ്രഹം, പാലിയം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം

Bപാലിയം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം,വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം

Cഗുരുവായൂർ സത്യാഗ്രഹം, പാലിയം സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം

Dവൈക്കം സത്യാഗ്രഹം,ഗുരുവായൂർ സത്യാഗ്രഹം,ക്ഷേത്രപ്രവേശന വിളംബരം,പാലിയം സത്യാഗ്രഹം

Answer:

D. വൈക്കം സത്യാഗ്രഹം,ഗുരുവായൂർ സത്യാഗ്രഹം,ക്ഷേത്രപ്രവേശന വിളംബരം,പാലിയം സത്യാഗ്രഹം

Explanation:

  • വൈക്കം സത്യാഗ്രഹം : 1924 മാര്‍ച്ച് 30
  • ഗുരുവായൂർ സത്യാഗ്രഹം : 1931 നവംബർ 1
  • ക്ഷേത്രപ്രവേശന വിളംബരം : 1936 നവംബർ 12
  • പാലിയം സത്യാഗ്രഹം : 1947

Related Questions:

ശരിയായ പ്രസ്താവന ഏത് ?

1.1606ൽ കോഴിക്കോട് സന്ദർശിച്ച ഡച്ച് അഡ്മിറൽ വെർഹോഫ് 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കി.

2.ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

3.ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

 

എറണാകുളത്തെ പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചതാര് ?

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?

ആദ്യത്തെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയാറാക്കിയത് ആര് ?