App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?

  1. അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ  കാബിനറ്റ് സെക്രട്ടറി
  2. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം -  യോഗ കർമ്മസു കൗശലം
  3. IAS ഓഫീസർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനം സർദാർ വല്ലഭായ് പട്ടേൽ കോളേജ് ആണ്
  4. സർദാർ വല്ലഭായ് പട്ടേൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്.

A1, 2 തെറ്റ്

B3, 4 തെറ്റ്

C4 മാത്രം തെറ്റ്

Dഎല്ലാം ശരി

Answer:

B. 3, 4 തെറ്റ്

Read Explanation:

  • ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും, ഏറ്റവും മുതിർന്ന സിവിൽ ഉദ്യോഗസ്ഥനുമാണ് കാബിനറ്റ് സെക്രട്ടറി. സിവിൽ സർവീസസ് ബോർഡ്, കാബിനറ്റ് സെക്രട്ടേറിയറ്റ് , ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), തുടങ്ങിയ ഗവൺമെന്റിന്റെ നിയമങ്ങൾക്ക് കീഴിലുള്ള എല്ലാ സിവിൽ സർവീസുകളുടെയും എക്‌സ് ഒഫീഷ്യോ തലവനാണ് കാബിനറ്റ് സെക്രട്ടറി. 
  • "യോഗ കർമ്മസു കൗശലം" എന്നതാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം
  • IAS ഓഫീസർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനം ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷൻ ആണ്.  ഇത് 1959 ലാണ് നിലവിൽ വന്നത്.
  • ഹൈദരാബാദിൽ സ്‌ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി ആണ് IPS ഉദ്യോഗസ്‌ഥർക്ക്‌ പരിശീലനം നൽകുന്ന സ്‌ഥാപനം.
  • ' സർദാർ വല്ലഭായ് പട്ടേൽ ' അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലാണ് .

Related Questions:

ഇ-ഗവേണൻസ് എന്നാൽ എന്താണ്?
കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയ നഗരങ്ങളും ബ്രാൻഡ് ചെയ്യപ്പെടുന്ന സവിശേഷതകളും തമ്മിൽ തെറ്റായ ജോഡി കണ്ടെത്തുക.
സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?
പഞ്ചായത്ത് / നഗരസഭ കമ്മിറ്റി, സ്റ്റാൻഡിങ്‌ കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?