Question:

മറ്റു ജീവികളുടെ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും ആഹാരം സ്വീകരിക്കുന്ന ജീവികളെ വിളിക്കുന്ന പേര് ?

Aസ്വപോഷികൾ

Bപരപോഷികൾ

Cപരാദ ജീവികൾ

Dഇവയൊന്നുമല്ല

Answer:

C. പരാദ ജീവികൾ

Explanation:

ആതിഥേയ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവിയാണ് പാരസൈറ്റ് അഥവാ പരാദം. പരാദങ്ങൾ മൂലം ആതിഥേയ ശരീരത്തിനു ഗുണമൊന്നുമുണ്ടാകുന്നില്ല എന്നുമല്ല ദോഷങ്ങൾ ഏറെ ഉണ്ടാവുകയും ചെയ്യുന്നു.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ? 

1.  ആഗോളതാപനം കുറയ്ക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ്  മോൺഡ്രിയൽപ്രോട്ടോകോൾ 

2.  എൽനിനോ എന്ന പ്രതിഭാസത്തിനു കാരണം ആഗോളതാപനം ആണ് 

3.  ക്യോട്ടോപ്രോട്ടോക്കോൾ നിലവിൽ വന്നത് 2005 ലാണ്. 

4.  കാലാവസ്ഥാ ദിനം മാർച്ച് 24 ആണ് 

മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 

1.  ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ് 

2.  1989 ൽ ഒപ്പു വച്ചു 

3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ്  ഉടമ്പടി ഒപ്പു വച്ചത്‌ 

4.  1987 ൽ ഉടമ്പടി നിലവിൽ വന്നു

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.വിഷ പദാർത്ഥങ്ങൾ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് ജീവികളുടെ ശരീരത്തിലെത്തി ഉയർന്ന ട്രോഫിക് തലത്തിൽ അടിഞ്ഞു കൂടുന്ന പ്രതിഭാസത്തെ ബയോ മാഗ്നിഫിക്കേഷൻ അഥവാ ജൈവാവർത്തനം എന്ന് വിളിക്കുന്നു.

2.ഏറ്റവും കൂടുതൽ ബയോ മാഗ്നിഫിക്കേഷന് കാരണമാകുന്ന രണ്ട് രാസവസ്തുക്കളാണ്  DDT, മെർക്കുറി എന്നിവ.

ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.

2.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം വഴി ഇവ ഉണ്ടാകുന്നു.

3.സസ്യങ്ങളുടെ കലകൾ നശിപ്പിക്കുകയും ഇല,പൂവ്,കൊമ്പുകൾ എന്നിവ കൊഴിയാനും ഇടയാക്കുന്നു.

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികൾ അറിയപ്പെടുന്നത്?