Question:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മനുഷ്യ നേത്രഗോളത്തിൻ്റെ പാളികളുടെ എണ്ണം 5 ആണ്.

2.നേത്ര ഗോളത്തിൽ ഏറ്റവും പുറമേ കാണപ്പെടുന്ന പാളിയാണ് ദൃഢപടലം.

3.ദൃഢപടലം നേത്ര ഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നു.

A1,2,3 ഇവയെല്ലാം.

B3 മാത്രം.

C2 മാത്രം.

D1 മാത്രം.

Answer:

D. 1 മാത്രം.

Explanation:

ദൃഢപടലം, രക്തപടലം , റെറ്റിന എന്നിങ്ങനെ മൂന്ന് പാളികളാണ് മനുഷ്യശരീരത്തിലെ നേത്രഗോളത്തിനു ഉള്ളത്. ഇവയിൽ ഏറ്റവും പുറമേ സ്ഥിതിചെയ്യുന്ന പാളിയാണ് ദൃഢപടലം.നേത്ര ഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്ന ബാഹ്യ പാളിയാണ് ഇത്.


Related Questions:

ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?

തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു 

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.

2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.

'സ്നെല്ലൻസ് ചാർട്ട്' എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു ?