Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.

2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

പള്ളിവാസലിനുശേഷം കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ചെങ്കുളം ജലവൈദ്യുതപദ്ധതി.1954 മെയ് 1 നു ഇതു പ്രവർത്തനം തുടങ്ങി. ചെങ്കുളത്തെ ജലസംഭരണിയിൽ പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന വെള്ളം ശേഖരിച്ച് അവിടെനിന്നു 1759 മീറ്റർ നീളമുള്ള തുരങ്കം (പെൻസ്റ്റോക്ക് പൈപ്പുകൾ ) വഴി പവർഹൗസിലെത്തിച്ച് വൈദ്യുത ഉത്പാദനം നടത്തുന്നു.


Related Questions:

തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി നാഷനൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?

"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?

ആനമുടിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയത് ആര് ?

അരിപാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത് ?

ഇവയിൽ ഏതെല്ലാം ജില്ലകളിലൂടെ ആണ് ഭാരതപ്പുഴ ഒഴുകുന്നത് ?

1.മലപ്പുറം

2.പാലക്കാട്

3.തൃശ്ശൂർ

4.എറണാകുളം