Question:

താഴെ പറയുന്നവയിൽ വിശാഖം തിരുനാളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു 

2) കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് വിശാഖം തിരുനാളിൻ്റെ കാലത്താണ് 

3) മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശേഷിപ്പിച്ചു 

4) തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചു 

A1 & 3

B1, 2 & 4

C3 & 4

D1, 2, 3 & 4

Answer:

A. 1 & 3

Explanation:

  • 1887ൽ വിശാഖം തിരുനാളിൻ്റെ ഭരണകാലഘട്ടത്തിൽ ആണ് തിരുവിതാംകൂറിൽ ആദ്യത്തെ ഹൈക്കോടതി സ്ഥാപിതമായത്.
  • 1886ൽ ഒപ്പ് വയ്ക്കപ്പെട്ട മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശാഖം തിരുനാൾ വിശേഷിപ്പിച്ചു 
  • കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ആലപ്പുഴയിലാണ്.പോസ്റ്റോഫീസ് സ്ഥാപിതമാകുമ്പോൾ ഉത്രം തിരുനാൾ മർത്താണ്ഡവർമ്മയായിരുന്നു തിരുവിതാംകൂർ ഭരണാധികാരി.
  • തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചത് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമയുടെ കാലഘട്ടത്തിലാണ്.

Related Questions:

താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?

മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം

സ്വാതി തിരുനാൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?

സംസ്കൃത പഠന കേന്ദ്രമായ തത്വപ്രകാശിക ആശ്രമം കോഴിക്കോട് സ്ഥാപിച്ചതാര്?

രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?