Question:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.

2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉ 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Explanation:

ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി. 1866ൽ ജർമ്മൻ ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദം നിർമ്മിച്ചത്.


Related Questions:

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഭ്രൂണത്തിന് ആവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്.

2.ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ,ഹ്യൂമൻ പ്ലാസന്റൽ ലാക്ടോജൻ.എന്നിവ പ്ലാസൻറ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളാണ്.

3.ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതുകൊണ്ട് പ്ലാസന്റയെ താത്കാലിക എൻഡോക്രൈൻ ഗ്രന്ഥി എന്നറിയപ്പെടുന്നു. 

ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---

തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?

കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.

2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.