Question:

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്

A1,3

B1,2

C2,3

D1,2,3

Answer:

D. 1,2,3

Explanation:

കുഞ്ഞൻ പിള്ള എന്ന വിളിപ്പേരുണ്ടായിരുന്ന ചട്ടമ്പിസ്വാമികൾ പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞൻ പിള്ളയെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നാണ് അർത്ഥം. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി.


Related Questions:

മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?

ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

Which movement does the song 'Balikudeerangale....' memorize?

ചാലിയാർ പ്രക്ഷോഭത്തോടനുബന്ധിച്ച് റിലേ നിരാഹാരസത്യാഗ്രഹം ആരംഭിച്ചത് ?

കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ് അറിയപ്പെടുന്ന സാമൂതിരി ആരാണ് ?