Question:

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ്

  2. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ആണ് ടൈറ്റാനിയം 

  3. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.

A1 മാത്രം ശരി

B3 മാത്രം ശരി

Cഇവയൊന്നുമല്ല

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

  • ഭൂവൽക്കത്തിൽ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്നാണ് ടൈറ്റാനിയം.
  • ഇൽമനൈറ്റ്, റൂടൈൽ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. 
  • 1791-ൽ വില്യം ഗ്രിഗർ എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം കണ്ടുപിടിച്ചത്. 
  • 1797-ൽ ക്ലാപ് റത്ത് എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം എന്ന പേര് നൽകിയത്.
  • ഭൂവൽക്കത്തിൽ എന്നപോലെ ചന്ദ്രോപരിതലത്തിലും ടൈറ്റാനിയം ധാരാളമായി കാണപ്പെടുന്നു.
  • മറ്റ് ലോഹങ്ങളുമായി ചേർന്ന് അനേകം  അലോയ്കൾ (Alloy) നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.
  • വിമാനം ,കപ്പൽ തുടങ്ങിയവയുടെ യന്ത്ര ഭാഗങ്ങളിലെ മുഖ്യ ഘടകമായ ടൈറ്റാനിയം,ഭാവിയിലെ ലോഹം എന്നും അറിയപ്പെടുന്നു.

Related Questions:

എൻഡോസൾഫാൻ എന്ന കീടനാശിനി രാസികമായി ഏത് വിഭാഗത്തിൽ പെടുന്നു ?

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

1) ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

2) കത്തുന്നു 

3) നിറമില്ല 

4) രൂക്ഷഗന്ധം 

5) കത്തുന്നത് പോലുള്ള രുചി 

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ  കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .

2.പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു. 

3.പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.

താഴെ പറയുന്ന ഇന്ധനങ്ങളിൽ ഏത് ഉപയോഗിക്കുമ്പോഴാണ് അന്തരീക്ഷ മലിനീകരണം കുറയുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന്  പറയുന്നത്.

2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ്  സാന്ദ്രീകരണം എന്ന് പറയുന്നത്.