Question:

കോൺവെക്സ് ലെൻസും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു.

  2. വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്.

  3. ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു

  4. വെള്ളെഴുത്ത് പരിഹരിക്കുവാൻ ഉപയോഗിക്കുന്നു.

Aഇവയൊന്നുമല്ല

Bii മാത്രം ശരി

Ci, iii ശരി

Dii, iii, iv ശരി

Answer:

D. ii, iii, iv ശരി

Explanation:

ദീർഘദൃഷ്ടി അഥവാ ഹൈപ്പർ മെട്രോപ്പിയ പരിഹരിക്കുവാൻ ആണ് കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നത്.വെള്ളെഴുത്ത് അഥവാ Presbyopia പരിഹരിക്കുവാനും ഇത് ഉപയോഗിക്കുന്നു. വസ്തുക്കളെ വലുതായി കാണുവാൻ സഹായിക്കുന്നതിനാൽ മാഗ്നിഫൈയിംഗ് ലെൻസ് ആയിട്ട് കൂടി ഇത് ഉപയോഗിക്കപ്പെടുന്നു. ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ കോൺവെക്സ് ലെൻസ് ആണ് ഉപയോഗിക്കുന്നത്.


Related Questions:

ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം? 

  1. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം
  2. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം
  3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം  ഭ്രമണചലനം ആണ് 

' റോക്കറ്റ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?

വീക്ഷണ സ്ഥിരതയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.

1. വേഗത്തിൽ ചുറ്റുന്ന തീ പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നു

2. വർണ്ണപമ്പരം വേഗത്തിൽ കറക്കുമ്പോൾ വെള്ള നിറത്തിൽ കാണപ്പെടുന്നു 

3. മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ സ്പടിക ദണ്ട് പോലെ കാണപ്പെടുന്നത്

4. നിഴലുകളുടെ അഗ്രഭാഗം അവ്യക്തമായി കാണുന്നത്

പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് ?