Question:

ഗദ്ദർ പാർട്ടിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ടു.

2.1923 ലാണ്  ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്.

3.ആദ്യ പ്രസിഡൻറ് സോഹൻ സിംഗ് ബാക്ന  ആയിരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Explanation:

പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് ഗദ്ദർ പാർട്ടി. വടക്കെ അമേരിക്കയിലെ ദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ 1913 ലാണ്  ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്. ലാലാ ഹർദയാലായിരുന്നു മുഖ്യ സംഘാടകനും സ്ഥാപകനും. ‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. സോഹൻസിംഗ് ബാക്നയായിരുന്നു ആദ്യ പ്രസിഡന്റ്.


Related Questions:

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

ആരുടെ ഭരണനയമാണ് ' ചോരയുടെയും ഇരുമ്പിന്റെയും നയം ' എന്നറിയപ്പെടുന്നത് ?

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?

When did Alexander the Great invaded India?

അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആര് ?