Question:

എം.വിശ്വേശ്വരയ്യയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.

2.ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയടെ പിതാവ് എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ തന്നെയാണ്.

3.അദ്ദേഹത്തിൻറെ ജന്മദിനമായ ഒക്ടോബർ 15 'ഇന്ത്യൻ എൻജിനീയേഴ്സ് ഡേ' ആയി ആചരിക്കുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Explanation:

🔹മുൻ മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ. 🔹മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. 🔹എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനുമായ ഇദ്ദേഹത്തെ, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവായും, ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയുടെ പിതാവായും കണക്കാക്കപ്പെടുന്നു. 🔹ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ ആണ്. 🔹വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.


Related Questions:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല ഏതാണ് ?

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്

2.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്രെട്ടൻവുഡ്സ് സമ്മേളനത്തിലാണ് ലോക ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.

3.ബ്രെട്ടൻവുഡ്സ് സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും. 

CSO യും NSSO യും ലയിച്ചതിൻ്റെ ഫലമായി നിലവിൽ വന്ന സ്ഥാപനം ഏതാണ് ?

കരാർ, താൽക്കാലിക അല്ലെങ്കിൽ ഓൺ-കോൾ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ (gig workers) കുറിച്ച് ആദ്യമായി "India’s Booming Gig and Platform Economy" എന്ന റിപ്പോർട്ട് തയാറാക്കിയത് ?