Question:

ഇന്ത്യൻ ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ  ജവഹർലാൽ നെഹ്റു ആയിരുന്നു.

2. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ മൊറാർജി ദേശായി ആയിരുന്നു.

3. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ആദ്യമായി നാഷണൽ 'ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട്' പ്രസിദ്ധീകരിച്ചത് 1998ലാണ്.

A1 മാത്രം.

B3 മാത്രം.

C1,2 മാത്രം.

D2,3 മാത്രം.

Answer:

A. 1 മാത്രം.

Explanation:

🔹പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷൻ. 🔹ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . 🔹ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ്.അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു തന്നെ ആയിരുന്നു. 🔹ആസൂത്രണ കമ്മീഷൻറെ പ്രഥമ ഉപാധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 🔹2001-ലാണ് ആസൂത്രണ കമ്മീഷൻ ആദ്യമായി 'ഹ്യൂമൻ ഡെവലപ്മെൻറ് റിപ്പോർട്ട്' പ്രസിദ്ധീകരിച്ചത്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്

2.മുദ്രവില ചുമത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് കേന്ദ്ര സർക്കാരാണ്.

ഗാന്ധിജിയുടെ ' ഹിന്ദ് സ്വരാജ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?

ഇന്ത്യയിൽ ആദ്യമായി മൾട്ടിഡിമെൻഷനൽ പോവെർട്ടി ഇൻഡക്സ് ആരംഭിച്ച സംസ്ഥാനം ?