Question:

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.

2.ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.

3.നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് അത്താഴ മംഗലം രാഘവൻ.

A1,2,3

B2,3

C1 മാത്രം.

D3 മാത്രം.

Answer:

C. 1 മാത്രം.

Explanation:

1938 ഓഗസ്റ്റിൽ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു. ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.ഇത് ചരിത്രപ്രസിദ്ധമായ 'നെയ്യാറ്റിൻകര വെടിവെപ്പ്' എന്നറിയപ്പെടുന്നു. നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് അത്താഴ മംഗലം രാഘവൻ.ഉത്തരവാദഭരണ പ്രക്ഷോഭത്തിലെ തന്നെ ആദ്യ രക്തസാക്ഷിയായി രാഘവനെ കണക്കാക്കുന്നു.


Related Questions:

മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം

തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ?

മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?

ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?

സംസ്കൃത പഠന കേന്ദ്രമായ തത്വപ്രകാശിക ആശ്രമം കോഴിക്കോട് സ്ഥാപിച്ചതാര്?