Question:

പുന്നപ്ര-വയലാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം.

2.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം.

3.1949ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്.

A1,2

B1,3

C1,2,3

D2,3

Answer:

A. 1,2

Explanation:

സ്വതന്ത്ര തിരുവിതാംകൂർവാദവും അതെ തുടർന്ന് ദിവാൻ സി.പി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണസംവിധാനത്തിന്റെ പ്രഖ്യാപനവും പുന്നപ്ര-വയലാർ സമരത്തിലാണു കലാശിച്ചത്. 1946ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം ആയ പുന്നപ്ര-വയലാർ സമരം ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു


Related Questions:

അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?

വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?

ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക : 1. ബ്രഹ്മസമാജം i ദയാനന്ദസരസ്വതി 2. ആര്യസമാജം ii ആത്മാറാം പാണ്ഡു രംഗ 3. പ്രാർത്ഥനാസമാജം iii കേശവ് ചന്ദ്ര സെൻ 4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ iv രാജാറാം മോഹൻ റോയ് (A) 1-iv, 2- i, 3- ii, 4-iii (B) 1-ii, 2-iv, 3-i, 4-iii (C) 1-i, 2-iii, 3-iv, 4-ii (D) 1-iii, 2-i, 3-ii, 4-iv

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?

തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആരാണ് ?