Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിട്ടുള്ളവയിൽ ബോധധാരാ നോവലുകളുടെ പട്ടികയിൽ പെടാത്ത കൃതി ഏത്?

Aസ്വർഗ്ഗ ദൂതൻ

Bമഞ്ഞ്

Cഅരനാഴികനേരം

Dബാല്യകാലസഖി

Answer:

D. ബാല്യകാലസഖി

Read Explanation:

ബോധധാരാ നോവൽ

  • കഥാപാത്രത്തിന്റെ യുക്തിഭദ്രമല്ലാത്ത  വികാരവിചാരങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സമ്പ്രദായം
  • വ്യക്തിയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്താപ്രവാഹങ്ങൾ  ചിത്രീകരിക്കുന്നു.
  • വ്യക്തിയുടെ ഉപബോധം, അബോധമനസിൽ  കിടക്കുന്നവ ആവിഷ്കരിക്കുന്നു
  • റാഫിയുടെ ' സ്വർഗ്ഗദൂതൻ ' ആണ് മലയാളത്തിലെ ആദ്യ ബോധധാര നോവൽ
  • എം. ടി. യുടെ ' മഞ്ഞ്' ,  പാറപ്പുറത്തിന്റെ' അരനാഴികനേരം', പി കെ ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ'  കോവിലന്റെ 'തോറ്റങ്ങൾ' വിലാസിനിയുടെ  'അവകാശികൾ' ഇവ ബോധധാരാ നോവലുകൾ ആണ്

ചരിത്ര നോവൽ

  • ചരിത്ര സംഭവങ്ങൾ ആസ്പദമാക്കി എഴുതുന്ന നോവൽ
  • ചരിത്ര സംഭവങ്ങൾക്ക് ജീവിത സങ്കല്പങ്ങളുടെ മജ്ജയും മാംസവും നൽകി ആവിഷിക്കരിക്കുന്നു 
  • ചരിത്രപുരുഷന്മാരോടൊപ്പം കല്പിത കഥാപാത്രങ്ങളും വായനക്കാരിൽ ദേശീയ ഉദ്ബോധം സൃഷ്ടിക്കും
  •  കേരളവർമ്മ വലിയകോയി തമ്പുരാൻ പരിഭാഷപ്പെടുത്തി 1894ൽ പ്രസിദ്ധീകരിച്ച 'അക്ബർ' ആണ് ആദ്യകാല ചരിത്ര നോവൽ.
  • മലയാള ചരിത്ര നോവലുകളുടെ നേതൃസ്ഥാനത്  നിൽക്കുന്നത് സി വി  രാമൻ പിള്ള
  • മാർത്താണ്ഡവർമ്മ , ധർമ്മരാജ  ,രാമരാജ ബഹദൂർ - സി വി കൃതികൾ
  • അപ്പൻ തമ്പുരാൻറെ ഭൂതരായർ  കെ എം പണിക്കരുടെ കേരള സിംഹം ഇങ്ങനെ നിരവധി ചരിത്ര നോവലുകൾ ഉണ്ട്

സാമൂഹിക നോവൽ

  • സാമൂഹിക നന്മയും സാമൂഹിക നവോത്ഥാനവും ലക്ഷ്യമാക്കി എഴുതുന്ന നോവലുകൾ.
  • മലയാള സാഹിത്യത്തിലെ ഭൂരിപക്ഷ നോവലുകളും ഈ ഗണത്തിൽപ്പെടുന്നു.
  • മലയാളത്തിലെ ആദ്യ ലക്ഷണയുക്തമായ നോവലായ ഇന്ദുലേഖ തന്നെയാണ് ആദ്യ സാമൂഹിക നോവലും 
  • ചാത്തുനായർ  രചിച്ച മീനാക്ഷി , മുന്തിരിങ്ങോട്ട് ഭവത്രാതൻ  നമ്പൂതിരിപ്പാട് രചിച്ച അഫ് പന്റെ മകൾ  K .രാമൻകുറുപ്പ് മുൻഷിയുടെ സൗദാമിനി തുടങ്ങി ആദ്യ കാലഘട്ടത്തിൽ തന്നെ ധാരാളം സാമൂഹ്യ നോവലുകൾ ഉണ്ടായി.
  • പിന്നീട് അങ്ങോട്ട് ഏറ്റവും അധികം പ്രചാരം ലഭിച്ചത് സാമൂഹ്യ നോവലിനാണ്  .

അപസർപ്പകനോവൽ

  • കുറ്റാന്വേഷണ നോവലുകൾ
  • മനുഷ്യന്റെ സഹജമായ സാഹസിക വാസന ചിത്രീകരിക്കുന്നു
  • യഥാർത്ഥ ജീവിതവുമായി ഇതിലെ കഥകൾക്ക് ബന്ധമില്ല
  • മൂർക്കോത്തു കുമാരന്റെ   കനകം മൂലം ആണ് മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ
  • കാരാട്ട് അച്യുതമേനോന്റെ വിരുതൻ ശങ്കു അപ്പൻതമ്പുരാന്റെ ഭാസ്കരമേനോൻ തുടങ്ങിയ ധാരാളം കുറ്റാന്വേഷണ നോവലുകൾ ഉണ്ട്
  • ഏറ്റുമാനൂർ ശിവകുമാർ , കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് ,ശ്യാം  മോഹൻ   തുടങ്ങി നിരവധി നോവലിസ്റ്റുകളും.

Related Questions:

The poem 'Prarodhanam' is written by :
തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :
കെ. ആർ. മീരയുടെ ഏത് നോവലിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
'ശക്തിയുടെ കവി' എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി :
ചുവടെ നൽകിയവയിൽ സമാനതാളത്തിലല്ലാത്ത വരികൾ ഏത് ?