App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സംബന്ധിച്ച് അല്ലാത്ത ഏത് ?

  1. ആൻഡമാൻ നിക്കോബാറിൽ ഉയർന്ന മഴ ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ കൂടുതലായി കാണപ്പെടുന്നു
  2. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം . അഗ്നിപർവ്വത ജന്യ ദ്വീപുകളാണ് .
  3. ഏകദേശം 572 ചെറുതും വലുതുമായ ദ്വീപുകളുള്ളതിൽ 38 എണ്ണത്തിൽ ജനവാസമുള്ളത് .മിക്ക ദ്വീപുകളിലും തദ്ദേശീയ ഗോത്ര ജനവിഭാഗങ്ങളാണ് അധിവസിക്കുന്നത് .പോർട്ട് ബ്ളയർ ആണ് കേന്ദ്രഭരണ പ്രദേശം
  4. കാവേരിനദി ഡെൽറ്റ ഈ തീരസതലത്തിന്റെ ഭാഗമാണ്

    A2, 4 തെറ്റ്

    Bഎല്ലാം തെറ്റ്

    C4 മാത്രം തെറ്റ്

    D1, 4 തെറ്റ്

    Answer:

    C. 4 മാത്രം തെറ്റ്

    Read Explanation:

    • ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് ആൻഡമാൻ ആൻ നിക്കോബാർ ദ്വീപുകൾ.

      ഇവ അഗ്നിപർവ്വത ജന്യ ദ്വീപുകളാണ്

    • ഈ ദ്വീപസമൂഹത്തെ ആൻഡമാൻ , നിക്കോബാർ എന്നിങ്ങനെ വേർതിരിക്കുന്ന കടൽ ഭാഗം

    • ഡിഗ്രി ചാനല് എന്നാണ് അറിയപ്പെടുന്നത്

    • ഏകദേശം 572 ചെറുതും വലുതുമായ ദ്വീപുകളുള്ളതിൽ 38 എണ്ണത്തിൽ ജനവാസമുള്ളത്

    • മിക്ക ദ്വീപുകളിലും തദ്ദേശീയ ഗോത്ര ജനവിഭാഗങ്ങളാണ് അധിവസിക്കുന്നത്

    • പോർട്ട് ബ്ളയർ ആണ് കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം

    • ഇന്ത്യയുടെ ഏറ്റവും തെക്കേ ആട്ടമായ ഇന്ദിരാ പോയിന്റ് ഗ്രേറ്റ് നികോബാർ ദ്വീപിലാണ്,

    • 2004ഇൽ ഉണ്ടായ സുനാമിയിൽ ഈ ഭാഗം 4 മീറ്ററോളം കടലിൽ മുങ്ങിപ്പോയി .

    • മണൽബീച്ചുകൾ, പാറക്കെട്ടുകൾ,സമുദ്രകമാനങ്ങൾ, ക്ലിഫുകൾ,വേലിയേറ്റ ചാലുകൾ ഇവിടുത്തെ സവിശേഷതകളാണ്

    • ആൻഡമാൻ നിക്കോബാറിൽ ഉയർന്ന മഴ ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ കൂടുതലായി കാണപ്പെടുന്നു

    • പവിഴപ്പുറ്റുകൾ,ബീച്ചുകൾ, ചുണ്ണാമ്പുകല്ലു ഗുഹകൾ എല്ലാമുള്ള ആൻഡമാൻ നിക്കോബാർ വിനോദസഞ്ചാരകേന്ദ്രമാണ് .


    Related Questions:

    കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?
    സമുദ്രതീരങ്ങളിലെപാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരാശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യപ്പെടാറുണ്ട് .ഇതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗങ്ങളാണ്_______?
    കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലാങ് കടൽത്തീരം ഏത് തീരപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?
    ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

    താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തു കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം?

    1. ഇരുമ്പയിര്
    2. അലുമിനിയം
    3. ബോക്സൈറ്റ്
    4. മംഗനൈസ്