Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Explanation:

  • ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് : തിയോഡർ ഷ്വാൻ
  • സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് : മാത്യാസ് ജേക്കബ് ഷ്ലീഡൻ

Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?

ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .

2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.